വിപ്രോ സ്ഥാപകനായ അസിം പ്രേംജി മക്കള്‍ക്ക് സമ്മാനമായി നല്‍കിയത് ഏകദേശം 500 കോടി രൂപ വിലമതിക്കുന്ന വിപ്രോ ഓഹരികള്‍. മക്കളായ റിഷാദിനും താരിഖിനും അസിം പ്രേംജി ഒരു കോടി ഓഹരികള്‍ സമ്മാനിച്ചിട്ടുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.പ്രേംജി കുടുംബാംഗങ്ങള്‍ക്ക് വിപ്രോയില്‍ 4.43% ഓഹരികളാണുള്ളത്. അസിം പ്രേംജിയുടെ ഭാര്യ യാസ്മിന് 0.05% ഓഹരിയും രണ്ട് ആണ്‍മക്കള്‍ക്ക് 0.13% വീതവുമാണ് ഓഹരികള്‍.
അസിം പ്രേംജിയുടെ മകന്‍ റിഷാദ് വിപ്രോയുടെ ചെയര്‍മാനാണ്. അസിം പ്രേംജി എന്‍ഡോവ്മെന്റ് ഫണ്ടിന്റെ വൈസ് പ്രസിഡന്റാണ് താരിഖ്. ജീവകാരുണ്യ സംരംഭങ്ങള്‍ക്ക് ധനസഹായം നല്‍കുന്നതിനായി അസിം പ്രേംജി സ്ഥാപിച്ച സ്ഥാപനമാണ് അസിം പ്രേംജി എന്‍ഡോവ്മെന്റ്.
22.58 കോടി ഓഹരികള്‍ അല്ലെങ്കില്‍ വിപ്രോയുടെ 4.32 ശതമാനം ഓഹരികള്‍ കൈവശമുള്ള അസിം പ്രേംജി, മൂത്തമകന്‍ റിഷാദിനും താരിഖിനും 51.15 ലക്ഷം ഓഹരികള്‍ നല്‍കിയിട്ടിണ്ട്. ഇതോടെ, കമ്പനിയില്‍ അസിം പ്രേംജിക്ക് 4.12% ഓഹരിയാണുള്ളത്.കഴിഞ്ഞ വര്‍ഷം ഡിസംബര്‍ അവസാനത്തോടെ വിപ്രോയുടെ 72.9 ശതമാനം ഓഹരികള്‍ പ്രൊമോട്ടര്‍മാര്‍ക്കായിരുന്നു. എന്നാല്‍ പ്രൊമോട്ടര്‍ ഗ്രൂപ്പിന്റെ ഭാഗമായി, ഹാഷാം ട്രേഡേഴ്സ്, പ്രസിം ട്രേഡേഴ്സ്, സാഷ് ട്രേഡേഴ്സ് എന്നീ മൂന്ന് പങ്കാളിത്ത സ്ഥാപനങ്ങള്‍ ഒന്നിച്ച് 58 ശതമാനം സ്വന്തമാക്കി.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here