അസിം പ്രേംജി സര്‍വകലാശാല ബിരുദ പ്രവേശന പരീക്ഷ ഏപ്രില്‍ ഏഴിന്

അസിം പ്രേംജി സര്‍വകലാശാലയിലെ ബിരുദ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രില്‍ ഏഴിന് നടക്കും. മുഴുവന്‍ സമയ നാല് വര്‍ഷ ബിഎ ഓണേഴ്സ്, ബിഎസ്‌സി ഓണേഴ്സ്, ഡ്യുവല്‍ ഡിഗ്രി ബിഎസ്‌സി, ബിഎഡ് കോഴ്സുകളിലാണ് പ്രവേശനം. സര്‍വകലാശാലയുടെ ബാംഗ്ലൂര്‍, ഭോപ്പാല്‍ ക്യാംപസുകളിലാണ് അഡ്മിഷന്‍ ലഭിക്കുക. അപേക്ഷിക്കാനുള്ള അവസാന തീയതി മാര്‍ച്ച് ആറ് ആണ്.

ALSO READ:പോത്തുമായി കൂട്ടിയിടിച്ചു; ട്രെയിൻ പാളം തെറ്റി അപകടം

ഭോപ്പാല്‍ കാംപസില്‍ ബയോളജിയില്‍ ബിഎസ്‌സി ഓണേഴ്സ്, ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, സോഷ്യല്‍ സയന്‍സ് എന്നിവയില്‍ ബിഎ ഓണേഴ്സ് എന്നീ കോഴ്സുകളും ബെംഗളൂരു കാംപസില്‍ ഇക്കണോമിക്സ്, ഇംഗ്ലീഷ്, ഹിസ്റ്ററി, ഫിലോസഫി, സോഷ്യല്‍ സയന്‍സ്, ഫിലോസോഫി പൊളിറ്റിക്സ് ആന്‍ഡ് ഇക്കണോമിക്സ് (പിപിഇ) എന്നിവയില്‍ ബിഎ ഓണേഴ്സും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എന്‍വയോണ്മന്റല്‍ സയന്‍സ് ആന്‍ഡ് സസ്റ്റൈനബിലിറ്റി, ഇന്‍ഫര്‍മേഷന്‍ സയന്‍സ് എന്നിവയില്‍ ബിഎസ്‌സി ഓണേഴ്സും ബയോളജി, കെമിസ്ട്രി, മാത്തമാറ്റിക്സ്, ഫിസിക്സ്, എജുക്കേഷന്‍ എന്നിവയില്‍ ബിഎസ്‌സി, ബിഎഡ് കോഴ്സുകളും പഠിക്കാം.

ALSO READ:ഒരു മാസമായി മുള്ളൻകൊല്ലിയെ ഭീതിയിലാഴ്ത്തിയ കടുവ കൂട്ടിലായി

വിദ്യാര്‍ഥികള്‍ക്ക് സര്‍വകലാശാലയുടെ വെബ്സൈറ്റ് വഴി ഓണ്‍ലൈനായി അപേക്ഷിക്കാം. എഴുത്തുപരീക്ഷയും അഭിമുഖവും ഉണ്ട്. അഭിമുഖം ഈ വര്‍ഷം ഏപ്രിലില്‍ നടക്കും. കോഴ്സുകള്‍ ജൂലൈയില്‍ ആരംഭിക്കും. പിന്നാക്കം നില്‍ക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ട്യൂഷന്‍ ഫീസ്, ഹോസ്റ്റല്‍ ഫീ എന്നിവയില്‍ ഇളവ് നല്‍കുന്ന സ്‌കോളര്‍ഷിപ്പുകള്‍ ലഭിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News