ചിലർ അങ്ങനെയാണ്! എത്ര പ്രതിസന്ധികൾ മുന്നിലേക്ക് വന്നാലും അതിനെയെല്ലാം തരണം ചെയ്തുകൊണ്ട് ഇരട്ടി ശക്തിയോടെ തങ്ങളുടെ ലക്ഷ്യസ്ഥാനത്തേക്ക് എത്തും. അത്തരത്തിലൊരു വിജയഗാഥയുടെ കഥയാണ് തിരുവനന്തപുരത്ത് നിന്നും ഇപ്പോൾ പറയാനുള്ളത്. സ്‌പെഷ്യൽ ഒളിമ്പിക്സ് ദേശീയ സൈക്ലിംഗ് ചാമ്പ്യൻഷിപ്പിൽ ഇരട്ട സ്വർണം നേടിയ അനുവിന്റെ കഥയാണത്.
ഭിന്നശേഷിക്കാരനായ അനുവിന് കുട്ടിക്കാലം മുതലേ സൈക്ലിങ്ങിനോട് ഒരു പ്രത്യേക താത്പര്യമായിരുന്നു.ഈ താത്പര്യം അറിഞ്ഞ അധ്യാപകർ കൂടി അനുവിനൊപ്പം കട്ടയ്ക്ക് കൂടെ നിന്നതോടെയാണ് ഇരട്ട സ്വർണമെഡൽ എന്ന ഇരട്ട മധുരം ബിനുവിനെ തേടിയെത്തിയത് .മാർച്ചിൽ ഹരിയാനയിൽ നടന്ന സ്പെഷ്യൽ ഒളിമ്പിക്സ് ദേശീയ സൈക്ലിങ് ചാമ്പ്യൻഷിപ്പിലായിരുന്നു ഈ ഇരുപതുകാരന്റെ ഇരട്ട സ്വർണനേട്ടം. മികച്ച കായികതാരത്തിനുള്ള സംസ്ഥാന ഭിന്നശേഷി അവാർഡും അനുവിനെ തേടിയെത്തിയിത്തിയിരിക്കുകയാണ്.
ALSO READ; സംസ്ഥാനത്ത് മഴ കനക്കുന്നു, ജാഗ്രത; വിവധ ജില്ലകളില്‍ അലര്‍ട്ടുകള്‍
കഴക്കൂട്ടത്ത് നടന്ന സംസ്ഥാന സ്പെഷ്യൽ ഒളിമ്പിക്സിലാണ് അനു സൈക്ലിങിൽ ഒന്നാമതെത്തുന്നത്. പിന്നാലെ ദേശീയ മത്സരത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും സ്‌പോർട്സ് സൈക്കിൾ ഉണ്ടെങ്കിൽ മാത്രമേ പങ്കെടുക്കാനാകൂവെന്ന് അറിഞ്ഞതോടെ മുന്നോട്ടുള്ള പാതയിൽ ഇരുട്ടുവീണു.എന്നാൽ ഇതുകൊണ്ടൊന്നും തന്നെ തളർത്താൻ കഴിയില്ലെന്ന് വ്യക്തമാക്കി അനു ഹരിയാനയിലേക്ക് പുറപ്പെട്ടു. ഹരിയാനയിലെ ഒളിമ്പിക് കോർഡിനേറ്റർ വഴി 2500 രൂപ വാടകയ്ക്ക് ഒരു സൈക്കിളും വാങ്ങി.ഈ സൈക്കിളോടിച്ചാണ് അനു ഇരട്ടപ്പൊന്നിൻ്റെ തിളക്കവുമായി തിരികെ നാട്ടിലേക്കെത്തിയത്.
നിരവധി പ്രതിസന്ധികൾ നേരിട്ടാണ് അനു ഈ വിജയം നേടിയത്. സൈക്കിളോടിക്കാൻ ഏറെ ഇഷ്ടമായിരുന്നുവെങ്കിലും അനുവിന് സ്വന്തമായി സൈക്കിൾ ഇല്ലായിരുന്നു. തുടർന്ന് സ്‌പോൺസർഷിപ്പിൽ 6000 രൂപയ്ക്ക് സൈക്കിൾ വാങ്ങുകയായിരുന്നു. സൈക്കിൾ ലഭിച്ചതോടെ എം എസ് മനോജ്, ബി ആൽബി എന്നിവരുടെ നേതൃത്വത്തിൽ പരിശീലനം തുടങ്ങി. സാധാരണ സൈക്കിളിൽ പരശീലിച്ചതിനാൽ മത്സരസമയത്ത് ഗിയറുള്ള സ്‌പോർട്‌സ് സൈക്കിളിനെ മെരുക്കിയെടുക്കാനും അനു പാടുപെട്ടിരുന്നു. ഒറ്റദിവസത്തെ പരിശീലനം കൊണ്ടുമാത്രമാണ് അനു മത്സരത്തിനിറങ്ങിയത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here