ബി ജ്യോതിഷ് കുമാർ അന്തരിച്ചു: വിടവാങ്ങിയത് എംജി കോളജിലെ ഇടതിൻ്റെ പോരാളി

തിരുവനന്തപുരം എംജി കോളജിലെ അവസാനത്തെ എസ്എഫ്ഐ ചെയർമാൻ ആയിരുന്ന ബി ജ്യോതിഷ് കുമാർ അന്തരിച്ചു. വിടവാങ്ങിയത് എംജി കോളജിലെ ഇടതിൻ്റെ പോരാളി കൂടിയാണ്. കോളജിലെ എസ്എഫ്ഐയുടെ ചെയർമാൻ ആയിരുന്നു അന്തരിച്ച ബി ജ്യോതിഷ് കുമാർ. കോളജിൽ പഠിക്കാൻ എത്തിയ കാലഘട്ടത്തിൽ എസ്എഫ്ഐ പ്രവർത്തനം കുടുതൽ ശക്തമായി. കാട്ടാക്കട ക്രിസ്ത്യൻ കോളജിൽ പ്രീ – ഡിഗ്രി കഴിഞ്ഞ ശേഷം 1989ൽ ആണ് ജ്യോതിഷ് എംജി കോളജിൽ സൈക്കോളജിയിൽ പ്രവേശനം തേടിയത്.

Also Read; സർക്കാർ ഭൂമി കയ്യേറി നിർമ്മിച്ച ആരാധനാലയങ്ങൾ പൊളിച്ചുനീക്കണം; നിർദ്ദേശവുമായി ഹൈക്കോടതി

നാട്ടിൽ എസ്എഫ്ഐ പ്രവർത്തകൻ ആയിരുന്ന ജ്യോതിഷ് കോളജിലും പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിച്ചു. രണ്ടാം വർഷം ജ്യോതിഷ് മാഗസിൻ എഡിറ്ററായി. അടുത്ത വർഷം ചെയർമാനുമായി. ഇതിനിടെ പലതവണ കോളജിൽ ഉണ്ടായ എബിവിപി ആക്രമണങ്ങളിൽ ജ്യോതിഷിന് പരുക്കേറ്റു. ചെയർമാൻ ആയതിന് പിന്നാലെയും എബിവിപി പ്രവർത്തകരുടെ അടിയേറ്റ് ജ്യോതിഷ് ആശുപത്രിയിൽ ആയിട്ടുണ്ടെന്നും ബന്ധുക്കൾ പറഞ്ഞു.

Also Read; കേന്ദ്രം സവാള കയറ്റുമതി നിരോധനം പിൻവലിച്ചെങ്കിലും 40 ശതമാനം നികുതി ചുമത്തി; ദുരിതമൊഴിയാതെ മഹാരാഷ്ട്രയിലെ കർഷകർ

പഠനത്തിന് ശേഷം ജ്യോതിഷ് 5 വർഷത്തോളം മെഡിക്കൽ റെപ്രസെന്റീവ്ആയി ജോലി ചെയ്തു. ഇതിന്നുശേഷം ഖത്തറിൽ ബിസിനസസ് നടത്തി. 5 വർഷം മുൻപ് ബിസിനസ് അവസാനിപ്പിച്ച് നാട്ടിൽ എത്തി. ഇതിനിടെ ഹൃദയ സംബന്ധമായ അസുഖത്തിനും ചികിത്സ തേടി. കഴക്കുട്ടം കുളത്തൂർ ടിഎസ്‌സി ആശുപ്രതിയിൽ ചികിത്സയിൽ ഇരിക്കെ ഇക്കഴിഞ്ഞ 28 നാണ് അദ്ദേഹം അന്തരിച്ചത്. ഇന്ന് തൈക്കാട് ശാന്തി കവാടത്തിൽ സംസ്കാരം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News