ദേവസ്വം ബോർഡ് നോട്ടീസ് വിവാദം; ബി മധുസൂദനൻ നായരെ സാംസ്കാരിക – പുരാവസ്തു വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി

ബി മധുസൂദനൻ നായരെ സാംസ്കാരിക – പുരാവസ്തു വകുപ്പ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കം ചെയ്തു. ക്ഷേത്രപ്രവേശന വിളംബര വാർഷികവുമായി ബന്ധപ്പെട്ട ദേവസ്വം ബോർഡ് നോട്ടീസിനെ വിവാദത്തെ തുടർന്നാണ് നടപടി. തീരുമാനം ഇന്ന് ചേർന്ന ദേവസ്വം ബോർഡ് യോഗത്തിന്റേതാണ്. ക്ഷേത്ര പ്രവേശന വിളംബരത്തിന്റെ വാർഷികാഘോഷത്തിന്റെ നോട്ടീസ് തയ്യാറാക്കിയതിൽ വീഴ്ചയുണ്ടാക്കിയതിനെ തുടർന്നാണ് നടപടി

Also read:പലസ്തീന്‍ സ്വദേശികളെ സംസാരിക്കാന്‍ വേദിയിലേക്ക് ക്ഷണിച്ചു; മൈക്ക് പിടിച്ചുവാങ്ങി അപമാനിച്ച് യുവാവ്

നേരത്തെ വിവാദമായത് ക്ഷേത്രപ്രവേശന വിളംബരത്തിന്‍റെ 87ാം വാര്‍ഷികാഘോഷങ്ങള്‍ക്കായി തയ്യാറാക്കിയ നോട്ടീസാണ്. നോട്ടീസിൽ പരിപാടിയിലെ അതിഥികളായ രാജകുടുംബാംഗങ്ങളെ വിശേഷിപ്പിക്കുന്നത് രാജ്ഞിമാർ എന്നും തമ്പുരാട്ടിമാർ വന്നും ആയിരുന്നു. ഇത് കൂടാതെ ക്ഷേത്രപ്രവേശനത്തിന് കാരണം രാജാവിന്‍റെ കരുണയാണെന്ന് പ്രതിപാദിക്കുന്ന വരികളും നോടീസിൽ ഉണ്ടായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News