കേരളത്തിലെ സര്‍ക്കാര്‍ ഫാര്‍മസി കോളേജുകളിലെയും സ്വാശ്രയ ഫാര്‍മസി കോളേജുകളിലെയും 2024 വര്‍ഷത്തെ ബി.ഫാം (ലാറ്ററല്‍ എന്‍ട്രി) കോഴ്‌സിലേയ്ക്ക് പ്രവേശനത്തിനുള്ള ആദ്യഘട്ട കേന്ദ്രീകൃത അലോട്ട്‌മെന്റ് www.cee.kerala.gov.in വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചു. ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത ഓപ്ഷനുകളുടെയും പ്രവേശന പരീക്ഷയിലെ റാങ്കിന്റേയും അടിസ്ഥാനത്തിലാണ് അലോട്ട്‌മെന്റ് നടത്തിയിട്ടുള്ളത്. അലോട്ട്‌മെന്റ് ലഭിച്ച വിദ്യാര്‍ഥികള്‍ അലോട്ട്‌മെന്റ് മെമ്മോയും അസ്സല്‍ രേഖകളും സഹിതം ജനുവരി 24 വൈകിട്ട് 4നകം അഡ്മിഷന്‍ നേടണം. ഫോണ്‍: 0471 2525300.
അപേക്ഷ ക്ഷണിച്ചു
നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗ് (നിഷ്) ഒക്യുപേഷണല്‍ തെറാപ്പിസ്റ്റ്, ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഗ്രേഡ് II, റെക്കോര്‍ഡ് റൂം അസിസ്റ്റന്റ്, അസിസ്റ്റന്റ്, ഗ്രാഫിക് ആര്‍ട്ടിസ്റ്റ് തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. അപേക്ഷിക്കാനുള്ള അവസാന തീയതി ഫെബ്രുവരി 20. വിശദവിവരങ്ങള്‍ക്ക് : http://nish.ac.in/others/career
Read Also: പതിനായിരം മുതൽ ഒരു ലക്ഷം രൂപ വരെ; മീഡിയ അക്കാദമി ഫെലോഷിപ്പ് അപേക്ഷ ക്ഷണിച്ചു
ഡെപ്യൂട്ടേഷന്‍ നിയമനം
സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്റെ തിരുവനന്തപുരത്തെ ആസ്ഥാന ഓഫീസില്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയില്‍ ഒരു വര്‍ഷത്തേക്ക് ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയില്‍ നിയമനത്തിന് സമാന തസ്തികയില്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍ വകുപ്പുകളിലെ ജീവനക്കാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഓഫീസ് മേലധികാരി മുഖേന സമര്‍പ്പിക്കുന്ന ജീവനക്കാരുടെ അപേക്ഷകള്‍ സെക്രട്ടറി, കേരള സംസ്ഥാന കര്‍ഷക കടാശ്വാസ കമ്മീഷന്‍, അഗ്രിക്കള്‍ച്ചറല്‍ ഹോള്‍സെയില്‍ മാര്‍ക്കറ്റ് കോമ്പൗണ്ട്, വെണ്‍പാലവട്ടം, ആനയറ പി.ഒ, തിരുവനന്തപുരം വിലാസത്തില്‍ ജനുവരി 30ന് മുമ്പ് ലഭ്യമാക്കണം. ഫോണ്‍: 0471-2743783.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here