ബി.ഫാം പ്രവേശനം; സ്പോട്ട് അലോട്ട്മെന്റ് നവംബർ ആദ്യവാരം

ബി.ഫാം കോഴ്‌സിലേക്ക് സ്പോട്ട് അലോട്ട്മെന്റ് നവംബർ ആദ്യവാരം നടക്കും. 2024-25 അധ്യയന വർഷത്തെ ബി.ഫാം കോഴ്സ് പ്രവേശനവുമായി ബന്ധപ്പെട്ട് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിൽ ഒഴിവുള്ള മൂന്ന് സീറ്റുകളിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ നാലിന് രാവിലെ 11 മണിക്ക് തിരുവനന്തപുരം ഗവ. മെഡിക്കൽ കോളജിലും ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിൽ ഒഴിവുള്ള ഒരു സീറ്റിലേക്കുള്ള സ്പോട്ട് അലോട്ട്മെന്റ് നവംബർ 6ന് രാവിലെ 11ന് ആലപ്പുഴ ഗവ. ടി.ഡി മെഡിക്കൽ കോളജിലും നടക്കും. ഇനി വരുന്ന ഒഴിവുകൾ കൂടി പരിഗണിച്ചാകും സ്പോട്ട് അലോട്ട്മെന്റ്.

Also read:കേരള ലോകായുക്തയിൽ ഡെപ്യുട്ടേഷൻ നിയമനം; അപേക്ഷ ക്ഷണിച്ചു

കേരള പ്രവേശനപരീക്ഷ കമ്മീഷണർ, തിരുവനന്തപുരം പ്രസിദ്ധീകരിച്ചിട്ടുള്ള ബി.ഫാം പ്രവേശനത്തിനുള്ള റാങ്ക് പട്ടികയിൽ നിന്നുമാണ് അലോട്ട്മെന്റ് നടത്തുന്നത്. യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ അസൽ രേഖകൾ, അസൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ്, മറ്റ് അനുബന്ധ രേഖകൾ എന്നിവ ഹാജരാക്കുന്ന വിദ്യാർഥികളെ മാത്രമേ പരിഗണിക്കൂ. അലോട്ട്മെന്റ് ലഭിക്കുന്ന വിദ്യാർഥികൾ അന്നേ ദിവസം തന്നെ ഫീസ് അടച്ച് രേഖകൾ സമർപ്പിച്ച് പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: www.dme.kerala.gov.in.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News