ഡോ. ബി ആർ അംബേദ്കറുടെ പ്രതിമ തകർത്ത നിലയിൽ. ഉത്തർപ്രദേശിലെ വാരാണസിയിൽ ആണ് സംഭവം നടന്നത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം നടന്നത്. അനെയ്-നാഥൈപൂർ റോഡിലെ ലച്ചിരാംപൂർ ഗ്രാമത്തിലെ അംബേദ്കർ പ്രതിമയാണ് അജ്ഞാതർ തകർത്തത്. അതേസമയം പ്രതിമ തകർത്തവർ ആരാണെന്ന് ഇതുവരെ തിരിച്ചറിയാൻ സാധിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. സംഭവവുമായി ബന്ധപ്പെട്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
ഗ്രാമവാസികൾ ആണ് പൊലീസിൽ ഇക്കാര്യം അറിയിച്ചത്. അജ്ഞാതർക്കെതിരെ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു. അതേസമയം കഴിഞ്ഞ ദിവസം വാഹനത്തിൽ അംബേദ്കറെ കുറിച്ചുള്ള പാട്ട് വെച്ചതിന് ദളിത് യുവാവിനെ ആർപിഎഫ് ഉദ്യോഗസ്ഥരെന്ന് അവകാശപ്പെട്ട രണ്ട് പേർ മർദ്ദിച്ചിരുന്നു.
അതേസമയം ഉത്തർ പ്രദേശിൽ മാധ്യമപ്രവർത്തകനെ മരിച്ച നിലയിൽ കണ്ടെത്തി. 24 കാരനായ ശുഭം ശുക്ലയെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഉന്നാവോ ജില്ലയിലാണ് സംഭവം. ഛത്തീസ്ഗഡിലും കഴിഞ്ഞ ദിവസം സമാനമായ ഒരു സംഭവം റിപ്പോർട്ട് ചെയ്തിരുന്നു. അതേസമയം ശുഭത്തിന്റെ മരണം കൊലപാതകം ആണെന്നാണ് അദ്ദേഹത്തിന്റെ കുടുംബം ആരോപിക്കുന്നത്. അടുത്തിടെ ഒരു പ്രമുഖ ബിജെപി നേതാവിന്റെ അനുയായികളുമായി ശുഭം വാക്കുതർക്കത്തിൽ ഏർപ്പെട്ടിരുന്നു. ഇവരാകാം കൊലയ്ക്ക് പിന്നിലെന്നും കോല നടത്തിയ ശേഷം സംഭവസ്ഥലത്ത് നിന്നും പ്രതികൾ തെളിവുകൾ ഇല്ലാതാക്കിയതെന്നുമാണ് കുടുംബം ആരോപിക്കുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here