മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ മോഷണം നടന്നിട്ടില്ല, നിഷാദ് കോയയുടെ ആരോപണം തെറ്റ്: ബി ഉണ്ണികൃഷ്ണൻ

മലയാളി ഫ്രം ഇന്ത്യയുടെ തിരക്കഥ മോഷണം നടന്നിട്ടില്ല എന്ന് ബി ഉണ്ണികൃഷ്ണൻ. തിരക്കഥ പൂർണ്ണമായും ഷാരിസിൻ്റേതു തന്നെയെന്നും ചെയ്യാത്ത തെറ്റിന് തിരക്കഥാകൃത്തിനും സംവിധായകനും സൈബർ ആക്രമണം നേരിടേണ്ടി വരുന്നുവെന്നും ഉണ്ണികൃഷ്‌ണൻ പറഞ്ഞു. നിഷാദ് കോയയുടെ ആരോപണം തെറ്റ് ആണെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു .

ALSO READ: തൃശൂർ മതിലകം സ്വദേശിയെ കാപ്പ ചുമത്തി ജയിലിലടച്ചു

മലയാള സിനിമയിൽ ഇതുവരെ സംഭവിക്കാത്ത കാര്യങ്ങളാണ് ഉണ്ടായതെന്ന് സിയാദ് കോക്കർ പറഞ്ഞു. സിനിമ ഇറങ്ങുന്നതിൻ്റെ തലേദിവസം നിഷാദ് കോയ ഫെയ്സ്ബുക്കിൽ കഥ പോസ്റ്റ് ചെയ്തത് മോശമായി എന്നും സിനിമയുടെ വിജയത്തെ പോലും ബാധിച്ചുവെന്നും
ഇത്തരം ഒരാൾ സംഘടനയിൽ വേണമോ എന്ന് ചർച്ച ചെയ്ത് തീരുമാനിക്കും എന്നും വ്യക്തമാക്കി.

ചിത്രത്തിൻ്റെ സംവിധായകനും തിരക്കഥാകൃത്തും ഫെഫ്ക്കയ്ക്ക് പരാതി നൽകിയിരുന്നുവെന്ന് ബി ഉണ്ണികൃഷ്ണൻ പറഞ്ഞു.ഇതേത്തുടർന്നാണ് വിശദമായി അന്വേഷിച്ചത് ഒരു തരത്തിലുള്ള കഥാചോരണവും സംഭവിച്ചിട്ടില്ലെന്നാണ് ഫെഫ്കയുടെ കണ്ടെത്തൽ.മലയാളി ഫ്രം ഇന്ത്യ എന്ന ചിത്രവുമായി ബന്ധപ്പെട്ടുയർന്ന വിവാദങ്ങളുമായി ബന്ധപ്പെട്ട് പ്രൊഡ്യൂസേഴ്സ് അസോസിയേഷൻ ഹാളിൽ സംഘടിപ്പിച്ച ചർച്ചയ്ക്കു ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഫെഫ്ക ഭാരവാഹികൾ .

ALSO READ: രാത്രിയില്‍ കറികളുണ്ടാക്കാന്‍ മടിയാണോ ? എങ്കില്‍ ഡിന്നറിനൊരുക്കാം ഒരു കിടിലന്‍ ഐറ്റം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News