മണിച്ചിത്രത്താഴ് സിനിമയുടെ ക്ലൈമാക്‌സ് സീനുമായി ബന്ധപ്പെട്ട് സംവിധായകന്‍ ഫാസിലിന് കുറച്ച് ആശയക്കുഴപ്പങ്ങളുണ്ടായിരുന്നുവെന്നും സുരേഷ്‌ഗോപിയാണ് കൃത്യമായ നിര്‍ദേശം നല്‍കിയതെന്ന് സംവിധായകന്‍ ബി. ഉണ്ണികൃഷ്ണന്‍.
ഇക്കാര്യം ഫാസില്‍ തന്നെയാണ് തങ്ങളോട് പറഞ്ഞിട്ടുള്ളതെന്നും ക്ലൈമാക്സിനെക്കുറിച്ച് വലിയ ആശയകുഴപ്പം ഉണ്ടായിരുന്നെന്നും ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു. ക്ലൈമാക്‌സ് സീനിലെ ശങ്കരന്‍ തമ്പിയുടെ ഡമ്മിയില്‍ ഗംഗ വാളുകൊണ്ട് വെട്ടുന്ന ആശയം ഫാസിലിനോട് പങ്കുവച്ചത് സുരേഷ് ഗോപിയാണെന്ന് ഫാസില്‍ പറഞ്ഞിട്ടുണ്ടെന്നാണ് ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞത്.
”ഫാസില്‍ സാര്‍ ഞങ്ങളോട് പറഞ്ഞിട്ടുണ്ട് മണിച്ചിത്രത്താഴിന്റെ ക്ലൈമാക്സിനെക്കുറിച്ച് വലിയ ആശയക്കുഴപ്പം ഉണ്ടായപ്പോള്‍ ഏറ്റവും ഗംഭീരമായ ഒരു സജക്ഷന്‍ കൊടുത്തത് സുരേഷ് ഗോപി ആയിരുന്നു.
ക്ലൈമാക്സ് എങ്ങനെ ചിത്രീകരിക്കുമെന്ന് ആലോചിച്ച് നില്‍ക്കുമ്പോള്‍ സുരേഷ് ഗോപിയാണ് പറഞ്ഞത് ഒരു ഡമ്മി ഇട്ട് മറിക്കാമെന്ന്. നാഗവല്ലി ആവേശിക്കുന്ന ഗംഗയുടെ കഥാപാത്രം ആ ഡമ്മിയില്‍ വെട്ടട്ടെ എന്ന് സുരേഷ് പറഞ്ഞു. ആ നിര്‍ദേശം സ്വീകരിച്ച ആളാണ് ഫാസിലിനെപ്പോലെയുള്ള സംവിധായകന്‍.
ഇപ്പോഴും അതിനെല്ലാം നമ്മള്‍ ഓപണ്‍ ആണ്. പക്ഷേ ഇവിടെ ഒരു എഡിറ്റ് ആരാണ് തീരുമാനിക്കുന്നത് എന്ന വലിയ സര്‍ഗാത്മകതയുടെ ഒരു വിഷയമായാണ് ഞങ്ങള്‍ കാണുന്നത്. അത് തീര്‍ച്ഛയായും ഞങ്ങളുടെ അവകാശമാണ്. അത് മറ്റാരെയെങ്കിലും കാണിക്കുമെങ്കില്‍ അത് ചിത്രത്തിന്റെ നിര്‍മാതാവിനെ മാത്രമായിരിക്കുമെന്ന് അര്‍ഥശങ്കയ്ക്ക് ഇടയില്ലാതെ ഞങ്ങള്‍ വ്യക്തമാക്കുന്നു”, ബി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here