സെലക്ടീവ് ഫെമിനിസമല്ല,വനിതകൾക്കായി ഫെഫ്ക മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തും; ബി ഉണ്ണികൃഷ്ണൻ

വെബ് സീരിസുകളിൽ പ്രവർത്തിക്കുന്ന തൊഴിലാളികൾക്ക് വേതനം ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടതായി സിനിമയിലെ ട്രേഡ് യൂണിനുകളുടെ കൂട്ടായ്മയായ ഫെഫ്ക ജനറൽ സെക്രട്ടറിയും സംവിധായകനുമായ ബി. ഉണ്ണിക്കൃഷ്ണൻ. വൈകാതെ തന്നെ സിനിമയുടെ സമസ്ത മേഖലകളിലും വനിതകളെ പങ്കെടുപ്പിക്കുമെന്നും ഉണ്ണികൃഷ്ണൻ പറഞ്ഞു.

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കുന്ന സംഘടന ഫെഫ്കയാണ്. സിനിമയിലെ അടിസ്ഥാന വർഗ തൊഴിൽ മേഖലകളിൽ വനിതാ പ്രാധാന്യം കുറവാണ്. ഫെഫ്കയിൽ വനിതകൾക്കായി മെമ്പർഷിപ്പ് ക്യാമ്പയിൻ നടത്തുമെന്നും ഉണ്ണികൃഷ്ണൻ അറിയിച്ചു. വരേണ്യവാദപരമായ സെലക്ടീവ് ഫെമിനിസമല്ല ഫെഫ്കയുടേത് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News