‘ഫേസ്ബുക്കിലിരുന്ന് സ്ത്രീവിമോചന പ്രവർത്തനം നടത്തുന്നവരല്ല, മത ജാതി വർഗ ലിംഗ ഭേദമന്യേ ഒരു തൊഴിലാളിയായതിൽ അഭിമാനിക്കുന്നു’, ബി ഉണ്ണികൃഷ്ണൻ

ഒരു തൊഴിലാളിയായതിൽ താൻ അഭിമാനിക്കുന്നുവെന്ന് ഫെഫ്ക്കയുടെ ജനറൽ സെക്രട്ട്രറി ബി ഉണ്ണികൃഷ്ണൻ. ഏതു മതവും ഏതു ജാതിയും ആയിക്കോട്ടെ അതെല്ലാം അവസാനം തൊഴിലാളിയെന്ന ഒരൊറ്റ സംവർഗ്ഗത്തിൽ ഒരു മഹാ സ്വതമായി പരിണമിക്കുന്നുവെന്നും, കാരവാനകത്തിരുന്നുകൊണ്ട് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചനപ്രവർത്തനം നടത്തുന്നവരല്ല തൊഴിലിടത്തിൽ ഇറങ്ങി തങ്ങളുടെ സഹപ്രവർത്തകരുടെ ആശങ്കകൾ അകറ്റുന്നവരാണ് ഫെഫ്കയിൽ ഉള്ളതെന്നും സംഘടന സംഘടിപ്പിച്ച പരിപാടിയിൽ ബി ഉണ്ണികൃഷ്ണൻ പറഞ്ഞു. നടൻ മോഹൻലാലിന് അംഗത്വം നൽകുന്നതടക്കമുള്ള നിരവധി പരിപാടികൾ ഫെഫ്കയുടെ ചടങ്ങിൽ വെച്ച് നടന്നു.

ബി ഉണ്ണികൃഷ്ണൻ പറഞ്ഞത്

ALSO READ: സത്യഭാമക്കെതിരെ ഫഹദ് ഫാസിൽ, പ്രതികരണം ആലുവ യു സി കോളജിൽ വെച്ച്, കയ്യടിച്ച് ആരാധകർ

2009 ലെ തൊഴിലാളി സംഗമത്തിന്റെ ദൃശ്യങ്ങളും ഇപ്പോഴത്തെ തൊഴിലാളിസംഗമത്തിന്റെ ദൃശ്യങ്ങളും എടുത്തുനോക്കു..വളരെ ഗംഭീരമായാണ് നമ്മുടെ സംഘടനയിൽ സ്ത്രീ പ്രാതിനിധ്യം വർധിച്ചിരിക്കുന്നത്. ഫെഫ്കയിൽ എല്ലാ മേഖലയിലും സ്ത്രീപ്രാതിനിധ്യം ഇപ്പോഴുണ്ട്. ഫെഫ്ക സ്ത്രീവിരുദ്ധമാണ് എന്നുള്ള വിമർശനം പലതവണ ഫെഫ്ക്കയ്ക്കുനേരെ ഉയർന്നിട്ടുണ്ട്. അവരോടു പറയാനുള്ളത് ഇത്രയാണ്, സൈബർ സ്പേസിന്റെ സുഖശീതളിമയിൽ ഇരുന്നുകൊണ്ട് സ്ത്രീവാദം പറയുന്നവരല്ല ഞങ്ങൾ ഫെഫ്ക. കാരവാനകത്തിരുന്നുകൊണ്ട് ഫേസ്ബുക്കിലൂടെ സ്ത്രീവിമോചനപ്രവർത്തനം നടത്തുന്നവരല്ല ഞങ്ങൾ. തൊഴിലിടത്തിൽ ഇറങ്ങി ഞങ്ങളുടെ സഹപ്രവർത്തകരുടെ ആശങ്കകൾ അകറ്റുന്നവരാണ് ഞങ്ങൾ ഫെഫ്ക.

ALSO READ: ‘അദിതിയും സിദ്ധാര്‍ത്ഥും വിവാഹിതർ, സ്വകാര്യമായി ചടങ്ങുകൾ’, വാർത്തകളും ചിത്രവും ഏറ്റെടുത്ത് ആരാധകർ: സത്യാവസ്ഥയെന്ത്?

ഫെഫ്ക അടിസ്ഥാനപരമായി തൊഴിലാളി സംഘടനയാണ്. സ്ത്രീയും പുരുഷനും ക്യുവെർ സെക്ഷ്വാലിറ്റിയും കറുപ്പും വെളുപ്പും, ഏതു മതവും ഏതു ജാതിയും ആയിക്കോട്ടെ അതെല്ലാം അവസാനം തൊഴിലാളിയെന്ന ഒരൊറ്റ സംവർഗ്ഗത്തിൽ ഒരു മഹാ സ്വതമായി പരിണമിക്കുന്നു. അതാണ് ഫെഫ്കയിലെ ഓരോരുത്തരും. തൊഴിലാളികളാണ് എന്നുപറയുന്നതിൽ ഞങ്ങൾ അഭിമാനിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News