“തെറ്റിനെ ന്യായീകരിക്കുകയാണോ എന്ന് സുപ്രീം കോടതി; ന്യായീകരിക്കുകയല്ല, ക്ഷമാപണം നടത്തുകയാണെന്ന് ബാബ രാംദേവ്’: കോടതിയിൽ നാടകീയ രംഗങ്ങൾ

തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം ചെയ്ത് പ്രചാരണം ചെയ്യുന്നതിൽ പതഞ്‌ജലി ഉടമ ബാബ രാംദേവിനെതിരെ സുപ്രീം കോടതി. വിഷയത്തിൽ ബാബ രാംദേവ് സുപ്രീം കോടതിയിലെത്തി മൂന്നാമതും മാപ്പ് പറഞ്ഞു. പതഞ്ജലി ചെയ്ത പരസ്യങ്ങൾ തെറ്റാണെന്നും അത് നിയമ വിരുദ്ധവുമാണെന്ന് സുപ്രീംകോടതി പറഞ്ഞു. നിയമം എല്ലാവർക്കും ഒന്നാണെന്ന് രാംദേവിനോട് കോടതി പറഞ്ഞു.

Also Read: ‘ടീച്ചറുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് പ്രചരിപ്പിച്ചാൽ മാനം പോകുന്നത് ടീച്ചറുടെ അല്ല, ഷാഫിയുടേതാണ്, തലക്ക് വെളിവുള്ള കോൺഗ്രസ്സുകാർ ഇത് ഓർക്കുന്നത് നല്ലതാണ്’

മറ്റ് ആരോഗ്യ സംവിധാനങ്ങൾ എതിർക്കാൻ നിങ്ങൾക്ക് അവകാശമില്ല. ഒരു രോഗത്തിന് ഒരു മരുന്ന് എന്ന പരസ്യം അനുവദിക്കില്ല. ബാബാ രാംദേവും പതഞ്ജലി മാനേജിംഗ് ഡയറക്ടർ ആചാര്യ ബാലകൃഷ്ണയും വാദം കേൾക്കാൻ ഇന്ന് സുപ്രീം കോടതിയിലെത്തിയിരുന്നു. നേരത്തെ മാപ്പപേക്ഷ തള്ളിയ കോടതി ഇരുവരും നേരിട്ടുതന്നെ കോടതിയിൽ ഹാജരാകണമെന്ന് നിർദ്ദേശിച്ചിരുന്നു.

Also Read: രാജ്യത്തിൻറെ സാമ്പത്തിക സ്ഥിതി മരണക്കിടക്കയിൽ; മോദി സർക്കാരിന്റെ നയങ്ങൾ ദുരന്തമാണ്: ഡി രാജ

കോടതിയുടെ മുമ്പിൽ കള്ളം പറയരുതെന്ന് രാംദേവിനോട് കോടതി പറഞ്ഞു. ഏപ്രിൽ 23 ന് കേസ് വീണ്ടും പരിഗണിക്കും. അന്ന് ഹാജരാകണമെന്നും കോടതി ആവശ്യപ്പെട്ടു. കോടതി നിർദ്ദേശത്തിന് പിന്നാലെയും ബാബ രാംദേവ് പരസ്യങ്ങൾ പ്രചരിപ്പിക്കുന്നതിന് കോടതി താക്കീത് നൽകി. ഇതിനോടാണ് കഴിഞ്ഞ രണ്ടു തവണത്തേതിന് പുറമെ മൂന്നാമതും ബാബ രാംദേവ് മാപ്പ് പറഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News