രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അത്യാവശ്യം: ബാബാ രാംദേവ്

രാജ്യത്ത് ഏകീകൃത സിവിൽ കോഡ് അത്യാവശ്യമെന്ന് ബാബ രാംദേവ്.മതപരിവർത്തനം നല്ല കാര്യമല്ലെന്നും   മതപരിവർത്തന വിരുദ്ധ നിയമവും അനിവാര്യമാണെന്നും രാംദേവ് പറഞ്ഞു.
പതജ്ഞലി ഗ്രൂപ്പിന്‍റെ പുതിയ ഉത്പ്പന്നം പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് നടത്തിയ സംഭാഷണങ്ങൾക്കിടെയായിരുന്നു രാംദേവിന്‍റെ പരാമർശം.

ALSO READ: ആരുടെ കണ്ണുപൊത്താനാണ് നിങ്ങള്‍ ശ്രമിക്കുന്നത് ; കേരളാ പൊലീസ്

രാജ്യത്ത് പലയിടത്തും ലൗ ജിഹാദ് നടക്കുന്നുണ്ട്. മുസ്ലീങ്ങൾ ലൗ ജിഹാദിനെ എതിർക്കണം, കാരണം ഇസ്ലാമിൽ ലൗ ജിഹാദ് എന്നൊന്നില്ല.  രാജ്യത്ത് മതപരിവർത്തന വിരുദ്ധ നിയമം ഉണ്ടാകണം. എന്തിനാണ് ഇവർ പെൺകുട്ടികളെ പ്രലോഭിപ്പിച്ചും പേടിപ്പിച്ചും വിവാഹം കഴിച്ചും മതംമാറ്റുന്നത്. ഭൂമി വാങ്ങാൻ നിയന്ത്രണം ഉണ്ടായിരുന്ന ഉത്തരാഖണ്ഡിൽ ഇത്രയേറെ ആളുകൾ എങ്ങനെ വന്നു . എന്തിന് വന്നു . അതിനെ കുറിച്ച് ചിന്തിക്കേണ്ടതുണ്ടെന്നും രാംദേവ് പറഞ്ഞു.

ALSO READ: കേരളത്തിന് ലോകബാങ്കിന്റെ 1228 കോടി രൂപ വായ്പ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News