ബാബാ രാംദേവ് 1.30 കോടിയുടെ ലാൻഡ് റോവർ ഡിഫെൻഡറിൽ

ബാബാ രാംദേവ് ആഡംബര കാറായ ലാൻഡ് റോവർ ഡിഫെൻഡർ ഓടിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയ വഴി വ്യാപകമായി പ്രചരിച്ചിരുന്നു. 1.30 കോടി രൂപ വില വരുന്ന ഈ കാർ അദ്ദേഹം വാങ്ങിയതാണെന്ന രീതിയിലുള്ള റിപ്പോർട്ടുകളും പുറത്തുവന്നിരുന്നു. എന്നാൽ ഇപ്പോൾ ഈ കാർ അദ്ദേഹത്തിന് സമ്മാനമായി ലഭിച്ചതാണെന്ന വാർത്തകളാണിപ്പോൾ പുറത്തുവരുന്നത്. പതഞ്‌ജലി സിഎഫ്എ ദിവ്യൻഷു കേസർവാണിയാണ് ബാബാ രാംദേവിന് ഈ കാർ സമ്മാനിച്ചത്.

Also Read; പൊലീസിന് നേരെ കത്തി വീശി; ഗുണ്ട അറസ്റ്റില്‍

ഓട്ടോ വാർ ആണ് അവരുടെ ഇൻസ്റ്റാഗ്രാം പേജിലൂടെ ഈ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഡിഫൻഡർ 130 ബാബാ രാംദേവ് വാങ്ങിയതല്ലെന്നും പതഞ്‌ജലി സിഎഫ്എ സമ്മാനിച്ചതാണെന്നും ഇവർ പറയുന്നു. ഉത്തരാഖണ്ഡിലെ പതഞ്ജലിയുടെ സ്ഥലത്തിലൂടെ ബാബാ രാംദേവ് ഈ വാഹനം ഓടിക്കുന്നത് വീഡിയോയിൽ കാണാം. അകത്തുനിന്നും പുറത്തുനിന്നും ലാൻഡ്‌റോവർ ഡിഫൻഡർ 130യെ നോക്കി കാണുന്നതും കാണാനാവും.

ഉത്തരാഖണ്ഡിലേക്കെത്തിയ ആദ്യത്തെ ലാൻഡ്‌റോവർ ഡിഫൻഡറാണ് ഇത്. പ്രത്യേക നിറമായ സെറോണ റെഡ് കളറിലാണ് ബാബാ രാം ദേവിന്റെ വാഹനം. മറ്റ് ലാൻഡ്‌റോവർ ഡിഫൻഡറുകളിലൊന്നും ഈ കളർ ലഭ്യമല്ല. മാത്രവുമല്ല മറ്റ് ലാൻഡ്‌റോവർ ഡിഫൻഡറുകളെ അപേക്ഷിച്ച് ലാൻഡ്‌റോവർ ഡിഫൻഡർ 130 ക്ക് നീളം കൂടുതലാണ്. വിലയാവട്ടെ 1.30 കോടി മുതൽ 1. 41 കോടി രൂപ വരെയാണ്.

Also Read; വീണ്ടും മാറ്റങ്ങളുമായി ഐഫോൺ എത്തുന്നു

പതഞ്ജലിയുടെ മുഖം ബാബാ രാം ദേവാണെങ്കിലും അദ്ദേഹത്തിന്റെ സുഹൃത്ത് ബാലകൃഷ്ണയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥാപനം. 10000 കോടി രൂപയോളം വരുമാനമുള്ള 96% ഓഹരിയും ബാലകൃഷ്ണയുടെ പേരിലാണ്. ബാബാ രാംദേവിന്റെ ബാല്യകാല സുഹൃത്ത് കൂടിയായ ബാലകൃഷ്ണ ലാൻഡ്‌റോവർ ഓടിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News