അടുത്ത ലക്ഷ്യം ബാബ സിദ്ധിഖിയുടെ മകനോ? ഷൂട്ടറുടെ ഫോണിൽ ഫോട്ടോ

baba siddhique

ബാബ സിദ്ദിഖിനെ വെടിവെച്ച സംഭവത്തിൽ കൊലയാളികളിൽ ഒരാളുടെ ഫോണിൽ ബാബ സിദ്ദിഖിയുടെ മകൻ സീഷൻ സിദ്ദിഖിൻ്റെ ഫോട്ടോ കണ്ടെത്തി. വെടിവയ്പ് നടത്തിയവരും ഗൂഢാലോചന നടത്തിയവരും പരസ്പരം സന്ദേശങ്ങൾ അയക്കാൻ സ്നാപ്ചാറ്റ് ഉപയോഗിച്ചിരുന്നതായും ഇതിൽ സീഷന്റെ ഫോട്ടോയും ഷെയർ ചെയ്തുവെന്നും പൊലീസ് കണ്ടെത്തി. ലോറൻസ് ബിഷ്‌ണോയിയുടെ സംഘത്തിൽ പെട്ടവരാണ്കൊലയാളികൾ എന്നാണ് ആരോപിക്കപ്പെടുന്നത്. അവരുടെ ഹാൻഡ്‌ലറുടെ നിർദ്ദേശപ്രകാരം സ്നാപ്ചാറ്റ് സന്ദേശങ്ങൾ ഡിലീറ്റ് ചെയ്തിരുന്നു.

ഒക്‌ടോബർ 12-ന് ആണ് സിദ്ദിഖിനെ മൂന്ന് പേർ വെടിവച്ചു കൊന്നത്. സംഭവത്തിൽ ഇതുവരെ ഒമ്പത് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. അക്രമികൾക്ക് തോക്കുകളും പിന്തുണയും നൽകിയതിന് നാലുപേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തിരുന്നു. മൂന്ന് പ്രതികൾ ഇപ്പോഴും ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു.

ALSO READ: കൂട്ടക്കുരുതിക്ക് അറുതിയില്ല; ഗാസയിലെ അഭയാർഥി ക്യാമ്പിലുണ്ടായ ഇസ്രയേൽ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു

ദസറയുടെയും വെടിക്കെട്ടിന്റേയും ബഹളങ്ങളുടെ സാഹചര്യത്തിലാണ് ബാബാ സിദ്ദിഖിയെ വെടിവെച്ചത്. മൂന്നുപേരുടെയും കൈയില്‍ മുളകുപൊടിയും പെപ്പര്‍ സ്‌പ്രേയും കരുതിയിരുന്നു. സിദ്ദിഖിക്ക് നേരെ വെടിയുതിര്‍ത്തതിന് ശേഷം പൊലീസിന് നേരെ മുളകുപൊടി വിതറി മൂവരും രക്ഷപ്പെടാന്‍ ശ്രമിച്ചു. എന്നാല്‍ രണ്ട് പേര്‍ പിടിയിലായി. ഇവരില്‍ നിന്ന് രണ്ട് പിസ്റ്റളുകളും 28 വെടിയുണ്ടകളും കണ്ടെടുത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News