ബുള്ളറ്റുകളുടെ ഗണ്യമായ ശേഖരം, യുട്യൂബിൽ തോക്കുകൾ ഉപയോഗിക്കാനുള്ള പരിശീലനം, രക്ഷപ്പെടാനുള്ള പദ്ധതികളുടെ സൂക്ഷ്മമായ ആസൂത്രണം എന്നിവ ഉൾപ്പെടെ സർവസന്നാഹങ്ങളുമായാണ് മഹാരാഷ്ട്ര മുൻ മന്ത്രി ബാബ സിദ്ദിഖിനെ കൊല്ലാൻ കൊലയാളികള്‍ എത്തിയത്. വെടിയുണ്ട തീരാതിരിക്കുക, രക്ഷപ്പെടാനുള്ള എല്ലാ വഴികളും തുടങ്ങിയവ ഉറപ്പാക്കിയിരുന്നു.
ഷൂട്ടർമാരായ ഹരിയാന സ്വദേശി ഗുർമൈൽ ബൽജിത് സിങ് (23), ഉത്തർപ്രദേശ് സ്വദേശി ധർമ്മരാജ് രാജേഷ് കശ്യപ് (19) എന്നിവരും ഹരീഷ്കുമാർ ബാലക്രം നിസാദ് (23), സഹഗൂഢാലോചകൻ പൂനെ സ്വദേശി പ്രവീൺ ലോങ്കർ എന്നിവരാണ് അറസ്റ്റിലായത്. ചോദ്യംചെയ്യലിലാണ് ഇവരുടെ സന്നാഹങ്ങളെ സംബന്ധിച്ച വിവരങ്ങൾ പുറത്തായത്.
ഗുർമൈൽ സിങും ധരമരാജ് കശ്യപും 65 വെടിയുണ്ടകൾ കരുതിയിരുന്നു. ആറ് ബുള്ളറ്റുകളാണ് സിദ്ദിഖിന്റെ നേരെ ഇവർ പ്രയോഗിച്ചത്. ഓസ്ട്രിയൻ നിർമ്മിത പിസ്റ്റളും നാടൻ തോക്കും തുർക്കി നിർമ്മിത 7.62 ബോർ പിസ്റ്റളുമാണ് ഇവരുടെ കൈവശമുണ്ടായിരുന്നത്. കഴിഞ്ഞ 12-ന് രാത്രി ബാന്ദ്രയിലെ നിർമൽ നഗർ ഏരിയയിൽ മകൻ സീഷാൻ സിദ്ദിഖിന്റെ ഓഫീസിന് പുറത്തുവെച്ചാണ് സിദ്ദിഖിനെ വെടിവെച്ച് കൊന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here