രണ്ടാം ടെസ്റ്റില്‍ ബാബറും ഷഹീനും ഔട്ട്‌; പാക്‌ ക്രിക്കറ്റ്‌ ബോര്‍ഡിന്റെ നീക്കം വരാനുള്ള വമ്പന്‍ തീരുമാനത്തിന്റെ സൂചനയോ

babar-shaheen

ഇംഗ്ലണ്ടിനെതിരായ അടുത്ത രണ്ടു ടെസ്‌റ്റില്‍ നിന്ന്‌ ബാബര്‍ അസമും ഷഹീന്‍ ഷാ അഫ്രീദിയും പുറത്ത്‌. പുതുതായി രൂപീകരിച്ച സെലക്ഷന്‍ കമ്മിറ്റിയാണ്‌ ടീമിനെ തെരഞ്ഞെടുത്തത്‌. പാക്കിസ്ഥാന്‍ വേദിയായ മുള്‍ത്താന്‍ ടെസ്റ്റില്‍ ഒരു ഇന്നിങ്‌സിനും 47 റണ്‍സിനും ആതിഥേയരെ ഇംഗ്ലണ്ട്‌ പരാജയപ്പെടുത്തിയിരുന്നു.

Also Read: തകര്‍പ്പന്‍ ഗോള്‍ നേടി റൊണാള്‍ഡോ; നാഷന്‍സ്‌ ലീഗില്‍ പോളണ്ടിനെതിരെ പോര്‍ച്ചുഗലിന്‌ മിന്നും ജയം

ബാബറിനും ഷഹീന്‍ ഷാക്കും പുറമെ നസീം ഷാ, സര്‍ഫറാസ്‌ അഹ്മദ്‌ എന്നിവരെയും ഒഴിവാക്കിയിട്ടുണ്ട്‌. കളിക്കാരുടെ നിലവിലെ ഫോമും ഫിറ്റ്‌നസ്സും പരിഗണിച്ചാണ്‌ തീരുമാനമെന്ന്‌ പിസിബി അറിയിച്ചു. ബാബര്‍ ഈയടുത്ത്‌ ക്യാപ്‌റ്റന്‍സി ഒഴിഞ്ഞിരുന്നു.

2022 മുതല്‍ ബാബര്‍ ടെസ്റ്റില്‍ അര്‍ധ സെഞ്ചുറി പോലും നേടിയിട്ടില്ല. മോശം ഫോമുമായിരുന്നു. ജൂണില്‍ നടന്ന ടി20 ലോകകപ്പില്‍ ഗ്രൂപ്പ്‌ ഘട്ടത്തില്‍ തന്നെ പാക്കിസ്ഥാന്‍ പുറത്തായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News