ഏകദിന സെഞ്ച്വറികളില്‍ അര്‍ധ സെഞ്ച്വറി തികച്ച് റെക്കോര്‍ഡിട്ട വിരാട് കൊഹ്ലിയെ മറികടക്കാന്‍ ടോപ് 3യില്‍ ഇറങ്ങുന്ന ഒരു ബാറ്റര്‍ക്ക് മാത്രമേ സാധിക്കുള്ളുവെന്ന് മുന്‍ പാക് താരം കമ്രാന്‍ അക്മല്‍. അങ്ങനെ നോക്കിയാല്‍ തങ്ങള്‍ക്ക് ബാബര്‍ അസമുണ്ടെന്നും. ഇന്ത്യന്‍ നിരയില്‍ ശുഭ്മാന്‍ ഗില്ലിനും കൊഹ്ലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ കഴിയുമെന്നും കമ്രാന്‍ അക്മല്‍ പറഞ്ഞു.
ക്ഷേമ പെന്‍ഷന്‍ വിതരണം ചെയ്തു തുടങ്ങി : ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍
ബാബര്‍ ഓരോ ആറ് ഇന്നിംഗ്‌സിലും ഒരു സെഞ്ചുറി വീതം നേടുന്നുണ്ട്. ഈ ശരാശരി കണക്കാക്കിയാല്‍ കോലിയുടെ റെക്കോര്‍ഡ് തകര്‍ക്കാന്‍ ബാബറിന് 300 ഇന്നിംഗ്‌സുകള്‍ കൊണ്ടും ശുഭ്മാന്‍ ഗില്ലിന് 358 ഇന്നിംഗ്‌സുകള്‍ കൊണ്ടും സാധിക്കുമെന്ന് കമ്രാന്‍ അക്മല്‍ വ്യക്തമാക്കി.
ലോകകപ്പില്‍ നിന്ന് പാകിസ്ഥാന്‍ പുറത്തായതിന് പിന്നാലെ ബാബര്‍ അസം പാക് ടീമിന്റെ നായകസ്ഥാനം ഒഴിഞ്ഞിരുന്ന. ഷഹീന്‍ അഫ്രീദി ബാബറിന് പകരം ടി20 ടീമിന്റെ നായകനായും ടെസ്റ്റ് ടീമിന്റെ നായകനായി ഷാന്‍ മസൂദിനെയും തെരഞ്ഞെടുത്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here