പാക് ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച് ബാബര്‍ അസം

ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്ന് രാജിവെച്ച് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ബാബര്‍ അസം.സോഷ്യല്‍മീഡിയയിലൂടെയാണ് ബാബര്‍ അസം ഇക്കാര്യം അറിയിച്ചത്. തന്റെ തീരുമാനം പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡിനെയും ടീം മാനേജ്മെന്റിനെയും അറിയിച്ചിട്ടുണ്ടെന്നും ബാബര്‍ അസം അറിയിച്ചു.ഒരു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അദ്ദേഹം ഈ പദവി ഒഴിയുന്നത്.

ALSO READE :മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് അഞ്ച് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

പ്രിയ ആരാധകരേ, ഞാന്‍ ഇന്ന് നിങ്ങളുമായി ചില വാര്‍ത്തകള്‍ പങ്കിടുകയാണ്. കഴിഞ്ഞ മാസം പിസിബിക്കും ടീം മാനേജ്‌മെന്റിനും നല്‍കിയ അറിയിപ്പ് പ്രകാരം പാകിസ്ഥാന്‍ പുരുഷ ക്രിക്കറ്റ് ടീമിന്റെ ക്യാപ്റ്റന്‍ സ്ഥാനം രാജിവയ്ക്കാന്‍ ഞാന്‍ തീരുമാനിച്ചു,’ ബാബര്‍ അസം എക്സില്‍ കുറിച്ചത് ഇങ്ങനെയാണ്.

ALSO READ :‘വേഗം സുഖം പ്രാപിക്കട്ടെ’; സൂപ്പര്‍സ്റ്റാറിന് ആശ്വാസവാക്കുകളുമായി ഉലകനായകന്‍

ഒരു വര്‍ഷത്തിനിടെ ഇത് രണ്ടാം തവണയാണ് നായകസ്ഥാനത്ത് നിന്ന് ബാബര്‍ രാജിവെക്കുന്നത്.എന്നാല്‍ പിസിബിയുടെ നേതൃമാറ്റത്തെത്തുടര്‍ന്ന് ഈ വര്‍ഷം ആദ്യം ബാബറിനെ വീണ്ടും ക്യാപ്റ്റനായി തെരഞ്ഞെടുക്കുകയായിരുന്നു.കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളില്‍ ഇന്ത്യയില്‍ നടന്ന ഏകദിന ലോകകപ്പിലെ പാകിസ്ഥാന്റെ മോശം പ്രകടനത്തെ തുടര്‍ന്നാണ് ബാബര്‍ മൂന്ന് ഫോര്‍മാറ്റുകളുടെയും ക്യാപ്റ്റന്‍ സ്ഥാനം ആദ്യം ഒഴിഞ്ഞത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News