ചെറിയ വിരിപ്പിൽ നിലത്ത് ഉറക്കം, അമ്മയോടൊപ്പമുള്ള ഹജ്ജ് കർമത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം

പരിശുദ്ധ ഹജ്ജ് കർമങ്ങൾ നടത്താൻ ഒരുപാട് പേരാണ് പുണ്യനഗരമായ മക്കയിലെത്തുന്നത്. ലോകത്തിന്റെ പല ഭാഗങ്ങളിൽനിന്നുള്ള മുസ്ലീങ്ങൾ പ്രാർത്ഥനാ നിർഭരമായാണ് മക്കയിൽ തുടരുന്നത്. പ്രശസ്തരായ ഒരുപാട് പേരും മക്കയിലേക്കെത്തുന്നുണ്ട്. അത്തരത്തിലെത്തിയ ഒരു വ്യക്തിയുടെ ചിത്രണങ്ങളാണ ഇപ്പോൾ വൈറൽ.

ALSO READ: കൊല്ലത്ത് മൃതദേഹം മാറ്റിനൽകിയതായി പരാതി

പാകിസ്ഥാൻ ബാറ്റർ ബാബർ അസമിന്റെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഹജ്ജിനിടെ ഉമ്മയോടൊപ്പം നിൽക്കുന്ന ചിത്രമാണ് തരാം പങ്കുവെച്ചത്. ഇതിനിടെ ഹജ്ജ് നിർവഹിക്കാൻ തീർത്ഥാടകർ ഉപയോഗിക്കുന്ന വസ്ത്രം ധരിച്ചുകൊണ്ട് നിലത്ത് കിടന്നുറങ്ങുന്ന അസമിന്റെ ചിത്രവും ശ്രദ്ധനേടുന്നുണ്ട്.

ALSO READ: കൈയില്‍ നിന്ന് വെള്ളം കുടിക്കുന്ന പെണ്‍സിംഹം; വൈറലായി വീഡിയോ

ഇത്തരത്തിൽ നിരവധി താരങ്ങൾ ഹജ്ജ് കർമ്മത്തിനായി മക്കയിലെത്തുന്നുണ്ട്. പാകിസ്താന്റെ അടുത്ത മത്സരം ശ്രീലങ്കയ്‌ക്കെതിരെയുള്ള ടെസ്റ്റ് പരമ്പരയാണ്. ഹജ്ജ് കഴിഞ്ഞ് എല്ലാ താരങ്ങളും ടീമിനൊപ്പം ചേരും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News