പാക്കിസ്ഥാന്‍ ഏകദിന, ടി20 ക്യാപ്റ്റന്‍ സ്ഥാനം രാജിവെച്ച ബാബര്‍ അസം ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ എയറിലാക്കിയ പുതിയ താരം. 2019 മുതല്‍ അഞ്ച് വര്‍ഷത്തോളം നീണ്ട ക്യാപ്റ്റന്‍സിക്കിടെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റ് പോലും നേടാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല. ഇതിനെ തുടര്‍ന്ന്, പാക്കിസ്ഥാനിലെ ക്രിക്കറ്റ് ഫാന്‍സ് ഏറെ അതൃപ്തരും രോഷാകുലരുമായിരുന്നു. അര്‍ധ രാത്രിയായിരുന്നു എക്‌സിലൂടെയുള്ള രാജിപ്രഖ്യാപനം. ഏകദിന ലോകകപ്പിലെ പരാജയത്തെ തുടര്‍ന്ന് 2023ല്‍ അദ്ദേഹം രാജിവെച്ചെങ്കിലും കഴിഞ്ഞ മാര്‍ച്ചില്‍ വീണ്ടും ആ സ്ഥാനത്തെത്തി. എന്നാല്‍ ടി20 ലോകകപ്പില്‍ പരാജയം നേരിട്ടു.
ഇതൊക്കെയാണ് പാക് ക്രിക്കറ്റ് ഫാന്‍സ് വീണ്ടും എടുത്തിട്ട് ബാബറിനെ അലക്കുന്നത്. ‘ബാബര്‍ അസം രണ്ടു തവണ രാജിവെച്ചു, എന്നാല്‍ ആറു ടൂര്‍ണമെന്റില്‍ ഒരു കിരീടം പോലും ലഭിച്ചില്ല’. ‘ക്യാപ്റ്റന്‍സി തിരികെ ലഭിക്കാന്‍ ഷഹീന്‍ അഫ്രീദിയെ പുറത്താക്കി, ഒരു വര്‍ഷം രണ്ടാം തവണയും പുറത്താക്കപ്പെടുന്ന ആദ്യ ക്യാപ്റ്റനായി, നമ്മുടെ മോശം ഏകദിന, ടി20 പ്രകടനങ്ങളിലെ ക്യാപ്റ്റന്‍’. ‘അദ്ദേഹം ഇനിയും ക്യാപ്റ്റന്‍സിയിലേക്ക് എത്തിയാല്‍ അത്ഭുതപ്പെടാനില്ല’- എന്നൊക്കെയാണ് സോഷ്യല്‍ മീഡിയ റോസ്റ്റിംഗ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here