‘മറക്കരുത്, തകര്‍ക്കപ്പെട്ട ബാബറി മസ്ജിദിന്റെ മിനാരങ്ങള്‍’: വൈറലായി സോഷ്യല്‍ മീഡിയയിലെ ചിത്രം

ജനുവരി 22ന് അയോധ്യയില്‍ രാമക്ഷേത്രത്തില്‍ പ്രാണപ്രതിഷ്ഠ നടക്കുമ്പോള്‍ സമൂഹമാധ്യമങ്ങളില്‍ ഒരു ചിത്രം വൈറലാവുകയാണ്. രാമക്ഷേത്രത്തിന്റെ പ്രതിബിംബമായി തെളിഞ്ഞു നില്‍ക്കുന്ന ബാബറിയുടെ ചിത്രം. സംഘപരിവാര്‍ തകര്‍ത്ത ബാബറി മസ്ജിദിന്റൈ ഓര്‍മപ്പെടുത്തലാണ് ഈ ചിത്രമെന്ന് സോഷ്യല്‍മീഡിയ ചൂണ്ടിക്കാട്ടുന്നത്. വിനീത് എസ് പിള്ള എന്ന കലാകാരനാണ് ഈ ചിത്രം വരച്ചത്.

ALSO READ: ‘നയൻതാരയ്‌ക്കൊപ്പം നിൽക്കാൻ ആ മലയാളി നടിക്ക് കഴിഞ്ഞു, ഗൗരവമുള്ള വിഷയം ഉന്നയിച്ചിട്ടും എനിക്കൊപ്പം ഡബ്ലിയുസിസി നിന്നില്ല’: വിമർശനവുമായി മെറീന

ഇന്ത്യ കണ്ട വലിയ ആക്രമണങ്ങളിലൊന്നിലാണ് ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടത്. പള്ളി പൊളിക്കാന്‍ പദ്ധതിയിട്ടവര്‍ അത് നടപ്പാക്കി അതേയിടത്ത് അമ്പലം പണിഞ്ഞിരിക്കുന്നു. അക്രമം നടത്തിയവര്‍ ഇപ്പോള്‍ കുറ്റങ്ങളില്‍ നിന്നെല്ലാം വിമുക്തരായി വലിയ സ്ഥാനമാനങ്ങള്‍ നേടി അധികാരങ്ങള്‍ നേടി പുതിയ പദ്ധതികള്‍ വിഭാവനം ചെയ്യുന്നു. ആളും അര്‍ഥവും ഉള്ളവരായി അവര്‍ വിലസുമ്പോള്‍ ബാബറി എല്ലാവരുടെയും ഉള്ളില്‍ തെളിഞ്ഞു തന്നെ നില്‍കുമെന്നും ഈ ചിത്രത്തിന് കമന്റായും ക്യാപ്ഷനായും പലരും സാമൂഹിക മാധ്യമങ്ങളില്‍ കുറിക്കുന്നുണ്ട്.

ALSO READ: ട്രെൻഡിങ്ങിൽ മമ്മൂക്കയെ പിന്തുടരുന്ന ലാലേട്ടൻ? വാലിബന്റെ പോസ്റ്ററിന് മുൻപിൽ നിന്ന് ഫോട്ടോ, ‘വരാർ’ എന്ന് ക്യാപ്‌ഷൻ

അഞ്ചു നൂറ്റാണ്ടായി മുസ്ലീങ്ങള്‍ ആരാധന നിര്‍വഹിച്ചിരുന്ന ബാബറി മസ്ജിദിനെ വ്യവസ്ഥാപിതമായാണ് കൈയടക്കിയതെന്ന് എഐഎംഐഎം പ്രസിഡന്റ് അസദുദ്ദീന്‍ ഒവൈസിയും പ്രതികരിച്ചിരുന്നു. മണ്ണിലുള്ളത് കൊണ്ടു പോയെങ്കിലും മനസിലുള്ളത് അങ്ങനെ തന്നെ ഉണ്ടെന്നാണ് ന്യായത്തില്‍ വിശ്വസിക്കുന്ന ഓരോ വ്യക്തിക്കും പറയാനുള്ളതെന്നും പലരും ഈ ചിത്രം പങ്കുവച്ച് അഭിപ്രായപ്പെട്ടിട്ടുണ്ട്.

ALSO READ: അല്ലു അർജുനെക്കാൾ ഫാൻ ബേസുണ്ട് ഫഹദിന്? ‘പുഷ്‌പയിൽ അദ്ദേഹത്തിന്റെ എൻട്രിക്ക് കിട്ടിയ കയ്യടി മൂന്നിരട്ടി’: വിനീത് ശ്രീനിവാസൻ

1992 ഡിസംബര്‍ ആറിനാണ് സംഘ്പരിവാര്‍ സംഘടനകളുടെ നേതൃത്വത്തിലുള്ള കര്‍സേവകര്‍ പള്ളി പൊളിച്ചത്.ബാബറി പള്ളി പൊളിച്ചതിനെ തുടര്‍ന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മാസങ്ങളോളം ഹിന്ദു മുസ്ലീം വര്‍ഗീയ ലഹളകളുണ്ടായി. ഈ വര്‍ഗീയ കലാപങ്ങളില്‍ 2000ത്തിലധികം പേര്‍ കൊല്ലപ്പെട്ടു. 1528ലാണ് അയോധ്യയില്‍ മസ്ജിദ് പണിയുന്നത്. പള്ളി നിലനിന്ന ഭൂമി രാമ ജന്മ ഭൂമിയാണെന്ന് അവകാശപ്പട്ട് ഹിന്ദു സന്യാസി സംഘം നിരോമി അഖാര രംഗത്ത് വരുന്നത് 1853ലും. 1985 ഡിസംബറില്‍ ഹിന്ദുത്വ സംഘടനാ പ്രതിനിധികള്‍ അന്നത്തെ യുപി മുഖ്യമന്ത്രി വീര്‍ ബഹദൂര്‍ സിംഗിനെ ചെന്ന് കണ്ടിരുന്നു. ബാബറി മസ്ജിദ് നിലനില്‍ക്കുന്ന പ്രദേശം ക്ഷേത്രം നിര്‍മ്മിക്കാനായി വിട്ടുതരണമെന്ന് സംഘടനകള്‍ ആവശ്യപ്പെട്ടു. 1986 മാര്‍ച്ച് വരെയാണ് ഇതിന് സമയം നല്‍കിയത്. ഇതിന് തയ്യാറായില്ലെങ്കില്‍ പള്ളി തകര്‍ക്കുമെന്നായിരുന്നു ഭീഷണി. 1986 ഫെബ്രുവരി 11ന് രാജീവ് ഗാന്ധി സര്‍ക്കാരിന്റെ ഇടപെടലിനെ തുടര്‍ന്ന് 1949 ഡിസംബര്‍ 23ന് അര്‍ധരാത്രി ഹിന്ദു മഹാസഭയുടെ നേതൃത്വത്തിലുള്ള ഒരു സംഘം രാമ വിഗ്രഹം സ്ഥാപിച്ചതോടെ ബാബരി പള്ളിയില്‍ ഔദ്യോഗിക വിവക്ഷയില്‍ തര്‍ക്ക ഭൂമിയായി മാറി. അപ്പോഴും അയോധ്യയെന്ന ചെറു നഗരത്തില്‍ മാത്രം ചലനമുണ്ടാക്കിയ വിശ്വാസ പ്രശ്‌നം മാത്രമായിരുന്നു അത്. ആ പ്രശ്‌നം ഇന്ത്യന്‍ രാഷ്ട്രീയത്തിന്‍ ഗതി തിരിച്ച് വിടുന്നതിലേക്ക് വളര്‍ന്നത് വിഎച്ച്പിയുടെയും ബിജെപിയുടെയും രംഗ പ്രവേശത്തോടെയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News