ദംഗൽ ആമിറിന് നേടിക്കൊടുത്തത് 2000 കോടി, ഞങ്ങളുടെ കുടുംബത്തിന് തന്നത് വെറും ഒരു കോടി: ബബിത ഫോഗട്ട്‌

ഇന്ത്യൻ സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും പണം വാരിയ ചിത്രങ്ങളിൽ ഒന്നാണ് ആമിർ ഖാന്‍റെ ദംഗൽ. ഗുസ്തി പ്രമേയമായ ചിത്രം ലോക ബോക്സോഫീസിൽ 2000 കോടിയിലേറെ സ്വന്തമാക്കിയിരുന്നു. ഇന്ത്യക്ക് പുറമെ
ചൈനയിൽ നിന്നും മറ്റുമായി വൻ ആരാധകരെയും ഈ ചിത്രം സൃഷ്ടിച്ചു. എന്നാൽ ഇപ്പോഴിതാ ഈ ചിത്രത്തിൽ നിന്നും തന്‍റെ കുടുംബത്തിന് ലഭിച്ച തുക വെളിപ്പെടുത്തിയിരിക്കുകയാണ് മുന്‍ ഗുസ്തി താരവും ബിജെപി നേതാവുമായ ബബിത ഫോഗട്ട്. ആമിർ ഖാന് 2000 കോടി കിട്ടിയപ്പോൾ ഞങ്ങളുടെ കുടുംബത്തിന് കിട്ടിയത് വെറും ഒരു കോടിയാണെന്ന് ബബിത പറഞ്ഞു.

ALSO READ; ബേസിൽ – നസ്രിയ കോംബോ തിയറ്ററുകളിലേക്ക്; ‘സൂക്ഷ്മദർശിനി’ റിലീസ് തീയതി പ്രഖ്യാപിച്ചു

ഒരു അഭിമുഖത്തിലായിരുന്നു ബബിതയുടെ പ്രതികരണം. സിനിമ 2000 കോടി നേടിയപ്പോള്‍ യഥാര്‍ത്ഥ ജീവിതത്തിലെ മഹാവീര്‍ ഫോഗട്ടിനും കുടുംബത്തിനും എത്ര രൂപ ലഭിച്ചുവെന്ന അവതാരകന്‍റെ ചോദ്യത്തിനാണ് ബബിത പ്രേക്ഷകരെ ഞെട്ടിച്ച മറുപടി നൽകിയത്. ആമിര്‍ ഖാന്‍ നിര്‍മ്മിച്ച ദംഗല്‍ 2016 ലാണ് റിലീസ് ചെയ്തത്. നിതീഷ് തിവാരിയാണ് ചിത്രം സംവിധാനം ചെയ്തത്. ഗീത, ബബിത, അവരുടെ കർക്കശക്കാരനായ അച്ഛന്‍ മഹാവീർഫോഗട്ട് എന്നിവരുടെ ജീവിത കഥ പറഞ്ഞ ചിത്രം ആമിർഖാനും വൻ പ്രശംസ നേടിക്കൊടുത്തിരുന്നു. ആമിര്‍ഖാന്‍ അര്‍ഹമായ പ്രതിഫലം നല്‍കാതിരുന്നത് വേദനിപ്പിച്ചോ എന്ന ചോദ്യത്തിന് ഇല്ലെന്നും തന്‍റെ പിതാവ് പറഞ്ഞിട്ടുള്ളത് പണത്തക്കാള്‍ വലുത് ആളുകളുടെ സ്നേഹവും ആദരവുമാണെന്നും ബബിത പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News