എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് എന്ന ഭാഗം ഒഴിവാക്കി

എന്‍സിഇആര്‍ടി പാഠപുസ്തകത്തില്‍ നിന്നും ബാബറി മസ്ജിദ് എന്ന വാക്ക് ഒഴിവാക്കി. പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത മൂന്ന് മിനാരങ്ങളെന്നാണ് പരാമര്‍ശം. സംഘപരിവാറിനെതിരായ വസ്തുതകളും ഒഴിവാക്കിയാണ് പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകം പുറത്തിയക്കിയിട്ടുള്ളത്.

പാഠപുസ്‌കങ്ങളിലടക്കം ബിജെപിയുടെ വര്‍ഗീയ അജണ്ട തിരുകിക്കയറ്റുന്നതിന്റെ തുടര്‍ച്ചയായി ആണ് എന്‍സിഇആര്‍ടി പ്ലസ് ടു പൊളിറ്റിക്കല്‍ സയന്‍സ് പാഠപുസ്തകത്തില്‍ നിന്നും ബാബറി മസ്ദജിദ് എന്ന വാക്ക് പാടെ നീക്കം ചെയ്തത്. ഇതിന് പകരം ശ്രീരാമന്റെ ജന്മസ്ഥലത്ത് പണിത മൂന്ന് മിനാരങ്ങളുള്ള നിര്‍മിതി എന്ന് എഴുതിച്ചേര്‍ത്തു. കൂടാതെ കെട്ടിടത്തിനകത്തും പുറത്തും ഹിന്ദു ചിഹ്നങ്ങളും അവശിഷ്ടങ്ങളും കാണാന്‍ സാധിച്ചിരുന്നുവെന്നും കൂട്ടിച്ചേര്‍ത്തിട്ടുണ്ട.് ബാബറി മസ്ജിദ് തകര്‍ത്ത കര്‍സേവകരെ വെള്ളപൂശാനുള്ള ശ്രമത്തിന്റെ ഭാഗമായി കര്‍സേവകര്‍ ബാബറി തകര്‍ത്തു എന്ന് വ്യക്തമാക്കുന്ന പത്രവാര്‍ത്തകളും ഒഴിവാക്കി.

ALSO READ:നിയമവിരുദ്ധമായി ബീഫ് കച്ചവടം നടത്തി, ഫ്രിഡ്ജിൽ സൂക്ഷിച്ചു; മധ്യപ്രദേശിൽ 11 പേരുടെ വീടുകൾ പൊളിച്ചു

നേരത്തേ ബാബറി മസ്ജിദുമായി ബന്ധപ്പെട്ട് നാല് പേജുകള്‍ ഉണ്ടായിരുന്നത് രണ്ട് പേജായി വെട്ടിക്കുറച്ചുകൊണ്ടാണ് പുസ്തകം കഴിഞ്ഞയാഴ്ച പുറത്തിറക്കിയത്. ഗുജറാത്തിലെ സോമനാഥില്‍ നിന്ന് അയോധ്യ വരെ ബിജെപി നടത്തിയ രഥയാത്ര, കര്‍സേവകരുടെ പങ്ക്, ബാബറി മസ്ജിദ് തകര്‍ത്തതിനെ തുടര്‍ന്നുണ്ടായ വര്‍ഗീയ കലാപം, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലെ രാഷ്ട്രപതി ഭരണം, അയോധ്യയിലുണ്ടായ സംഭവങ്ങളുടെ പേരില്‍ ബിജെപി നടത്തിയ ഖേദപ്രകടനം എന്നിവയെല്ലാം പാഠപുസ്തകത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. നേരത്തെയും എന്‍സിആര്‍ടിയില്‍ നിന്നും ബാബറി മസ്ജിദുമായി ബന്ധപ്പെട്ട വസ്്തുതകള്‍ ഒഴിവാക്കിയിരുന്നു. ചരിത്രത്തെ മറച്ചുവെച്ച് സംഘപരിവാര്‍ അജണ്ട നടപ്പിലാക്കുന്ന കേന്ദ്രം ബാബറി മസ്ജിദ് തകര്‍ത്ത് ഹിന്ദു തീവ്രവാദികളെ സംരക്ഷിക്കാനുള്ള് നീക്കമാണ് പാഠപുസ്തകത്തില്‍ ബാബറി മസ്ജിദ് ഒഴിവാക്കിയതിലൂടെ നടപ്പിലാക്കുന്നത്.

ALSO READ:ഇടുക്കിയില്‍ വീടുകള്‍ക്ക് തീയിട്ട സംഭവം; പ്രതി പിടിയില്‍

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News