ബാബറി മസ്ജിദ് സുധാകരന് പ്രശ്നമാകില്ലായിരിക്കും, അതേ നിലപാട് തന്നെയാണോ കോൺഗ്രസിനും എന്ന് വ്യക്തമാക്കണം; ടി പി രാമകൃഷ്ണൻ

T P Ramakrishnan

കെപിസിസി പ്രസിഡന്റ്‌ നടത്തിയ കൊലവിളിക്കുള്ള മറുപടിയാണ് ചേവായൂർ ബാങ്കിലെ പരാജയമെന്ന് എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. സന്ദീപ് വാര്യറുടെ കൂറുമാറ്റം ഒരു തരത്തിലും എൽഡിഎഫ് വിജയത്തെ ബാധിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സുരേന്ദ്രനും അദ്ദേഹത്തോട് ഒപ്പമുള്ളവരുടെയും നിലപാടാണ് കോൺഗ്രസിലേക്ക് തന്നെ എത്തിച്ചതെന്നാണ് സന്ദീപ് പറഞ്ഞത്. അല്ലാതെ അദ്ദേഹത്തിന്റെ രാഷ്ട്രീയ നിലപാട് മാറിയതല്ലായെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

ബാബറി മസ്ജിദ് സുധാകരന് പ്രശ്നമാകില്ല കാരണം അർഎസ്എസ് ക്യാമ്പിന് കാവൽ നിന്ന ആളല്ലേ. കോൺഗ്രസിനും ഇതേ നിലാപാട് ആണോ എന്ന് വ്യക്തമാക്കണമെന്നും ടി പി രാമകൃഷ്ണൻ ആവശ്യപ്പെട്ടു. തെറ്റ് മനസിലാക്കി അദ്ദേഹം തിരുത്തണമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

Also Read: മുനമ്പം വിഷയത്തിൽ ശാശ്വത പരിഹാരത്തിനാണ് സർക്കാർ ശ്രമിക്കുന്നത്; പി രാജീവ്

കോൺഗ്രസിൻ്റെ നേതൃത്വത്തിലാണ് ചേവായൂർ ബാങ്ക് പ്രവർത്തിച്ചിരുന്നത്. കോൺഗ്രസിന്റെ അഴിമതിയുമായി ബന്ധപ്പെട്ട വലിയ അമർഷം ഉണ്ടായിരുന്നു. കള്ളവോട്ട് തടഞ്ഞതാണ് സംഘർഷത്തിന് കാരണമായത് ചേവായൂറിൽ സംഘർഷം ഉണ്ടാകാൻ കാരണം.

Also Read: ഇന്നത്തെ സാഹചര്യത്തില്‍ പാലക്കാട് ഇടതുപക്ഷം ജയിക്കേണ്ടത് അനിവാര്യത: മന്ത്രി ജി ആര്‍ അനില്‍

കെപിസിസി പ്രസിഡന്റ് അക്രമത്തിന് പരസ്യ ആഹ്വാനമാണ് നൽകിയത്. അക്രമത്തിന് പ്രോത്സാഹനം കൊടുക്കുന്ന നിലപാടിന് എതിരെ ഉറച്ച നിലപാട് എടുക്കുമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു. കോണ്ഗ്രസ് നിലപാടിനെതിരെയു പ്രതിഷേധമാണ് അവിടുത്തെ പരാജയമെന്നും ടി പി രാമകൃഷ്ണൻ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News