‘വിജയിയുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ഞെട്ടിപ്പോയി’, ബാബു ആന്റണി

ലോകേഷ് കനകരാജിന്റെ സംവിധാനത്തില്‍ വിജയ് നായകനായി എത്തുന്ന ചിത്രമാണ് ‘ലിയോ’. വിജയ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണിത്. ചിത്രത്തിൽ മലയാളി താരം ബാബു ആന്റണിയും ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ വിജയ്‌ക്കൊപ്പം അഭിനയിക്കാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബാബു ആന്റണി.

2 ആളുകളുടെ ഒരു ചിത്രമായിരിക്കാം, താടി, നിൽക്കുന്ന ആളുകൾ, വെളിയിലും മരം

ഏറെ എളിമയും സ്നേഹവുമുള്ള വ്യക്തിയാണ് വിജയ് എന്ന് ബാബു ആന്റണി ഫേസ്ബുക്കിൽ കുറിച്ചു. തന്റെ പൂവിഴി വാസലിലെ, സൂര്യൻ, വിണ്ണൈ താണ്ടി വരുവായ തുടങ്ങിയ സിനിമകൾ ശരിക്കും ആസ്വദിച്ചുവെന്നും എന്റെ ആരാധകനാണെന്നും അദ്ദേഹം പറഞ്ഞപ്പോൾ ഞെട്ടിപ്പോയെന്നും ബാബു ആന്റണി കുറിച്ചു. വിജയ് സാറിനെ ഉൾപ്പെടെ എല്ലാവരെയും ആദ്യമായാണ് കാണുന്നതെന്നും അതൊരു അനുഗ്രഹമായി കാണുന്നുവെന്നും വിജയ്‌ക്കൊപ്പമുള്ള ചിത്രം പങ്കുവച്ചുകൊണ്ട് ബാബു ആന്റണി കൂട്ടിച്ചേർത്തു.

Be Safe Leo Team, Leo Movie, Leo Movie Team, Actor Vijay, Seven Screen Studios, Leo Movie Teaser, Leo Movie Song

തൃഷ, സഞ്ജയ് ദത്ത്, അർജുൻ, പ്രിയ ആനന്ദ്, മിഷ്‌കിൻ, ഗൗതം മേനോൻ, മൻസൂർ അലി ഖാൻ എന്നിവരടങ്ങുന്ന വമ്പൻ താരനിരയുമായാണ് ലിയോ എത്തുന്നത്. കമൽഹാസനെ നായകനാക്കി ഒരുക്കിയ വിക്രത്തിന് ശേഷം ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രമാണിത്. മാസ്റ്ററിന് ശേഷം വിജയിയും ലോകേഷും ഒന്നിക്കുന്നുവെന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. സെവൻ സ്‌ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് ചിത്രം നിർമിക്കുന്നത്. ജഗദീഷ് പളനിസ്വാമിയാണ് സഹനിർമാണം. ഈ വര്‍ഷം ഒക്ടോബര്‍ 19-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ് സൂചനകള്‍.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News