ബാബു ആന്റണിയോട് ലോകേഷ് ചെയ്‌തത്‌ ശരിയോ? ഇങ്ങനെ ഒരു മൂലക്ക് നിർത്താനാണോ വിളിച്ചോണ്ട് പോയത്: വിമർശിച്ച് സോഷ്യൽ മീഡിയ

ലിയോ സിനിമയിൽ നടൻ ബാബു ആന്റണിയെ വെറും ഒരു ഗുണ്ട മാത്രമാക്കിയതിൽ ലോകേഷ് കനകരാജിനെ വിമർശിച്ച് സോഷ്യൽ മീഡിയ. ആന്റണി ദാസിന്റെ വലംകയ്യായ ഗുണ്ട എന്നതിനപ്പുറം ബാബു ആന്റണിയുടെ കഥാപാത്രത്തിന് ഒരു പ്രാധാന്യവുമില്ലെന്നും, ചിത്രം കണ്ടിറങ്ങുമ്പോള്‍ ബാബു ആന്റണി പറഞ്ഞ ഒരു ഡയലോഗ് പോലും പ്രേക്ഷകന് നേരാംവണ്ണം ഓര്‍മയുണ്ടാവില്ലെന്നും സോഷ്യൽ മീഡിയ പറയുന്നു.

ALSO READ: ഇം​ഗ്ലണ്ടിനിത് നാണക്കേട്, ലോകകപ്പ് ക്രിക്കറ്റിൽ ദക്ഷിണാഫ്രിക്കയോട് തോറ്റത് 229 റൺസിന്

ഇത്തരത്തിൽ ഒരു പ്രധാന്യവുമില്ലാത്ത ഗുണ്ട മാത്രം ആക്കേണ്ട ആളാണോ ബാബു ആന്റണിയെന്നും 90കളിലെ മലയാള സിനിമകളില്‍ ബാബു ആന്റണി നായകന്റെ സൈഡായാല്‍ തന്നെ പ്രേക്ഷകര്‍ക്ക് ആശ്വാസമാണെന്ന് പറയാറുണ്ട്, അത്തരത്തിൽ അഭിനയിച്ചിരുന്ന ഒരു നടനെ ലോകേഷ് ഇങ്ങനെ ഒതുക്കി വെച്ചത് ശരിയായില്ലെന്നും പലരും ചിത്രത്തിന്റെ വാർത്തകൾക്ക് താഴെ പ്രതികരിക്കുന്നുണ്ട്.

ALSO READ: ‘ഞങ്ങൾ പിരിഞ്ഞു’, രാജ് കുന്ദ്രയുടെ പോസ്റ്റ് കണ്ട് ഞെട്ടി ആരാധകർ, ശില്പ ഷെട്ടിയുടെ പ്രൊഫൈലിൽ ചോദ്യങ്ങൾ

ലിയോ ചിത്രത്തിൽ വിരലിൽ എണ്ണാവുന്ന ഡയലോഗ് മാത്രമാണ് ബാബു ആന്റണിക്ക് ലഭിച്ചത്. അതാകട്ടെ സാധാരണ ഗുണ്ടകൾക്ക് ലഭിക്കാറുള്ള ഡയലോഗ്സും. അത്തരത്തിൽ ഒരു ഭാഗത്ത് ഒതുങ്ങി നിൽക്കേണ്ട നടനല്ല അദ്ദേഹം. ആർ ഡി എക്സ് എന്ന മലയാള ചിത്രം അത് വ്യക്തമാക്കിയതാണ്. എന്നും സോഷ്യൽ മീഡിയയിൽ പല മലയാള സിനിമാ പ്രേമികളും ബാബു ആന്റണി ആരാധകരും കുറിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News