നമ്മുടെ അടുത്ത തലമുറയിലെ അടിപൊളി ഇടിക്കാരാണ് പെപ്പെയും ഷെയ്നും നീരജുമൊക്കെ: ബാബു ആന്റണി

മലയാളികളുടെ പ്രിയപ്പെട്ട ആക്ഷൻ ഹീറോയാണ് ബാബു ആന്റണി. ഉപ്പുകണ്ടം ബ്രദേഴ്‌സ് മുതൽക്ക് പല സിനിമകളിലും ബാബു ആന്റണിയുടെ കിടിലൻ മാസ് സീനുകൾ നമ്മൾ മലയാളികൾ കണ്ടിട്ടുണ്ട്. നഹാസ് ഹിദായത്തിന്റെ ആർ ഡി എക്സ് എന്ന സിനിമയിലും മികച്ച ഒരു വേഷമാണ് ബാബു ആന്റണിക്ക് ലഭിച്ചത്. ഇപ്പോഴിതാ സിനിമയുടെ ഷൂട്ടിംഗ് സെറ്റിൽ സഹതാരങ്ങൾ തന്നോട് കാണിച്ച സ്നേഹത്തെയും ബഹുമാനത്തെയും കുറിച്ച് സംസാരിക്കുകയാണ് ബാബു ആന്റണി.

ALSO READ: ‘കുഞ്ഞിന് കണ്ണെഴുതുന്നതും കുളിപ്പിക്കുന്ന രീതിയുമെല്ലാം പ്രശ്‌നം; ചിലരുടെ വാക്കുകള്‍ ഡിപ്രെഷന് കാരണമാകുന്നു’: നടി ലിന്റു റോണി

മനോഹരമായ എക്‌സ്പീരിയന്‍സായിരുന്നു തന്നെ സംബന്ധിച്ച് ആര്‍ ഡി എക്‌സ് എന്ന് ബാബു ആന്റണി പറഞ്ഞു. പെപ്പെയെ ആദ്യം കണ്ടത് താൻ ഓര്‍ക്കുന്നുണ്ടെന്നും, തന്നെ കണ്ട് കൈകൂപ്പി ബഹുമാനത്തില്‍നില്‍ക്കുകയായിരുന്ന പെപ്പെയെ താൻ ചെന്ന് കെട്ടിപ്പിടിച്ചെന്നും പ്രമുഖ യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ബാബു ആന്റണി പറഞ്ഞു.

ALSO READ: വ്യക്തിപരമായി ടാര്‍ഗറ്റ് ചെയ്യരുത്, കിംഗ് ഓഫ് കൊത്തക്കെതിരെ ആവശ്യമില്ലാത്ത നെഗറ്റീവിറ്റി എന്തിനാണ് പ്രചരിപ്പിക്കുന്നതെന്ന് നൈല ഉഷ

‘ഞാൻ ചെന്ന് കെട്ടിപ്പിടിച്ചപ്പോൾ പെപ്പെക്ക് സമാധാനമായി. ഇത് നമ്മുടെ കൂട്ടത്തില്‍ കൂട്ടാന്‍ പറ്റിയ ആളാണെന്ന് അവന് തോന്നിക്കാണും. ഷെയ്ന്‍ ആണെങ്കിലും ഭയങ്കര സ്‌നേഹമാണ്. ഞാന്‍ ഇരുന്നാലേ ഇവര്‍ ഇരിക്കൂ. നമ്മുടെ അടുത്ത തലമുറയിലെ അടിപൊളി ഇടിക്കാരാണ് എല്ലാവരും,’ ബാബു ആന്റണി പറഞ്ഞു.

ALSO READ: ഏഴരക്കൊല്ലമായി കേരളം ഭരിച്ചുകൊണ്ടിരിക്കുന്ന മുഖ്യമന്ത്രിയെ നേരിൽ കാണാനായത് ഭാഗ്യം: ഫഹദ് ഫാസിൽ

അതേസമയം, തിയേറ്ററുകളിൽ മികച്ച പ്രേക്ഷക പ്രതികരണം ഏറ്റുവാങ്ങിക്കൊണ്ട് ആർ ഡി എക്സ് മുന്നേറുകയാണ്. ദുൽഖർ ചിത്രം കിംഗ് ഓഫ് കൊത്തയ്ക്കും, നിവിൻ ചിത്രം രാമചന്ദ്ര ബോസ് ആൻഡ് കോ എന്ന ചിത്രത്തിനും വലിയ വെല്ലുവിളിയാണ് ആർ ഡി എക്സ് ഉയർത്തുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News