പത്തനംതിട്ട മുൻ ഡിസിസി പ്രസിഡൻ്റ് ബാബു ജോര്‍ജ്ജ് കോൺഗ്രസ് പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു. ചില നേതാക്കള്‍ തന്നെ മാറ്റി നിര്‍ത്തുന്നു. രണ്ട് തവണ എംഎൽഎ, എം.പി സ്ഥാനം വഹിച്ചവര്‍ തെരെഞ്ഞടുപ്പിൽ നിന്ന് മാറി നിൽക്കണമെന്ന് അഭിപ്രായപ്പെട്ടതിനെ തുടര്‍ന്ന് ചിലർ തന്നെ പാർട്ടിയിൽ നിന്ന് അടർത്തിമാറ്റിയെന്നും അദ്ദേഹം പറഞ്ഞു.
തുടർച്ചയായി തെരെഞ്ഞടുപ്പിൽ മത്സരിച്ച നേതാക്കളുടെ താൽപര്യത്തിന് അനുസരിച്ച് പാർട്ടിയെ കൊണ്ടു പോവുകയാണ്. ഒരു ചെറുപ്പക്കാരെയും പാർട്ടിയിലേക്ക് കൊണ്ടു വരുന്നില്ല. വേറിട്ട അഭിപ്രായമുള്ളവരെ ഭയപ്പെടുത്തി നിശബ്ദരാക്കാന്‍ നോക്കുകയാണെന്നും ആൻ്റോ ആൻ്റണി മത്സരംഗത്ത് നിന്ന് മാറി നിൽക്കണമെന്നും ബാബു ജോര്‍ജ്ജ് ആവശ്യപ്പെട്ടു. കോണ്‍ഗ്രസ് ഐ വിഭാഗം ഗ്രൂപ്പ് കൂടി തന്നെ നശിപ്പിക്കാൻ ശ്രമിച്ചതിൻ്റെ ഭാഗമാണ് കതകിൽ ചവിട്ടിയ വിഷയത്തിലെ സസ്പെൻഷന്‍. കതകിൽ ചവട്ടിയ കുറ്റമല്ലാതെ മറ്റൊരു തെറ്റും താൻ ചെയ്തിട്ടില്ലെന്നും ബാബു ജോര്‍ജ്ജ് പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here