‘ബാബുരാജ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍’; ‘കാര്‍ഡിയോ’ വീഡിയോയിലൂടെ മറുപടിയുമായി നടന്‍

തനിക്കെതിരെ പ്രചരിക്കുന്ന വ്യാജ വാര്‍ത്തകള്‍ക്കെതിരെ രസകരമായ മറുപടിയുമായി നടന്‍ ബാബുരാജ്. ജിമ്മില്‍ വ്യായാമം ചെയ്യുന്ന വീഡിയോ പങ്കുവച്ചുകൊണ്ടാണ് തന്റെ ആരോഗ്യത്തെക്കുറിച്ചുള്ള വ്യാജവാര്‍ത്തകള്‍ക്കെതിരെ താരം രംഗത്തെത്തിയത്.

Also Read : 500 ചില്ലറ മദ്യശാലകള്‍ ജൂണ്‍ 22 മുതല്‍ പ്രവര്‍ത്തനം അവസാനിപ്പിക്കും

താരത്തെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെന്ന തരത്തില്‍ വ്യാജ വാര്‍ത്തകള്‍ ചില യൂട്യൂബ് ചാനലുകളില്‍ വന്നിരുന്നു.ബാബുരാജ് എത്തിയത്. കഴിഞ്ഞ ദിവസമാണ് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങളോടുകൂടി നടന്‍ ബാബുരാജിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണെന്നും എല്ലാവരും പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണെന്നുമുള്ള തലക്കെട്ടോടെ ഒരു ഓണ്‍ലൈന്‍ മാധ്യമത്തില്‍ വാര്‍ത്ത പ്രചരിച്ചത്.

Also Read : 25 വർഷം മുൻപ് വിറ്റുപോയ കാർ അച്ഛന് സമ്മാനമായി നൽകി മക്കൾ

‘കാര്‍ഡിയോ വര്‍ക്ഔട്ട് ചെയ്യുകയാണ്, അല്ലാതെ ആശുപത്രിയിലെ കാര്‍ഡിയോ വാര്‍ഡില്‍ അല്ല ഞാന്‍’ എന്ന തലക്കെട്ടോടെയാണ് (ഡൂയിങ് കാര്‍ഡിയോ, നോട്ട് ഇന്‍ കാര്‍ഡിയോ വാര്‍ഡ്) ജിമ്മിലെ ട്രെഡ് മില്ലില്‍ ഓടുന്ന വിഡിയോ ബാബുരാജ് പങ്കുവച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News