കൂടണയുമ്പോൾ കൂടെയുണ്ടാകുമോ? പക്ഷിക്കുഞ്ഞുങ്ങൾ കൂട് വിടുമ്പോൾ!

കുഞ്ഞുങ്ങൾ കൂടുവിട്ടിറങ്ങുന്ന പ്രായം ഏതാണ്? കുഞ്ഞുങ്ങൾ എത്രയും വേഗം പോകണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും കഴിയുന്നത്ര വൈകി പോകാൻ ആഗ്രഹിക്കുന്ന സന്താനങ്ങളും തമ്മിലുള്ള പരിണാമപരമായ ഒത്തുതീർപ്പായി ഈ കാലഘട്ടം പരിഗണിക്കപ്പെടുന്നു.

ജീവിതത്തിലെ പ്രധാന മാറ്റങ്ങൾ അപകടകരമാണ്, ചിലപ്പോൾ അവ മാരകമായേക്കാം. പറക്കുന്ന പക്ഷികൾ പോലുള്ളവ പറക്കമുറ്റാത്ത പ്രായത്തിൽ സ്വന്തമായി നീങ്ങാനും സ്വന്തം തീരുമാനങ്ങൾ എടുക്കാനും തുടങ്ങുന്നതാണ് ഏറ്റവും അപകടകരമായ ജീവിത പരിവർത്തനം.

കുഞ്ഞുപക്ഷികൾ ആശ്രിതത്വത്തിൽ നിന്ന് പുതിയ ജീവിതത്തിലേക്ക് മാറുമ്പോൾ, കൂടുകൾ വിട്ടുപോകുമ്പോൾ അതിന്റെ ഫലം പ്രവചനാതീതമാണ്. അവ പുതിയ ഭൂപ്രകൃതി പര്യവേക്ഷണം ചെയ്യുകയും പറക്കാൻ പഠിക്കുകയും ചെയ്യുന്ന ആദ്യത്തെ ഏതാനും ആഴ്ചകൾ അസാധാരണമായ അപകടങ്ങൾ നിറഞ്ഞതായിരിക്കും.

‘പക്ഷിക്കുഞ്ഞ്‌’ വളരെ നേരത്തെ കൂടു വിടുമ്പോൾ, ചിലതിന് തീരെ പറക്കാൻ കഴിയില്ല, ചിലവ വളരെ മോശമായി പറക്കുന്നു, വളരാത്ത അല്ലെങ്കിൽ തീരെ ചെറുതായ ചിറകുകളാണ് അവയ്ക്ക് പ്രതിബന്ധമാകുന്നത്. വളരെ നേരത്തെ കൂടുവിട്ട് പറന്നു പോകാനുള്ള അവയുടെ തീരുമാനം സാധാരണയായി കടുത്ത തീരുമാനമാണെന്ന് തന്നെ പറയേണ്ടി വരും. ചിറകുകൾ കൂടുതൽ വികസിക്കുന്നതിന് ആവശ്യമായ കാലത്തോളം കൂട്ടിൽ തുടരുകയാണ് പക്ഷിക്കുഞ്ഞുങ്ങളെ സംബന്ധിച്ചിടത്തോളം ഏറ്റവും അഭികാമ്യം.

എന്നാൽ വളരെ കാലം കൂടിനുള്ളിൽ തുടരുന്നത് പല പക്ഷി വർഗ്ഗങ്ങൾക്കും അത്യന്തം അപകടകരമാണ്. ഇരതേടിയെത്തുന്നവരുടെ നിരീക്ഷണ വലയത്തിലായിരിക്കും എപ്പോഴും അവരുടെ പ്രദേശങ്ങൾ. മാത്രമല്ല ഒരു കൂട് കണ്ടെത്തിയാൽ ഒരു വേട്ടക്കാരൻ എല്ലാ കൂടുകളെയും ഒറ്റയടിക്ക് അക്രമിക്കുകയും അതിലുള്ള എല്ലാ പക്ഷിക്കുഞ്ഞുങ്ങളെയും ഇരയാക്കുകയും ചെയ്യും. ചിലപ്പോൾ പല പക്ഷിക്കൂടുകളും കുഞ്ഞുങ്ങളിലേക്കുള്ള മണിക്കൂറുകളോ, മിനിറ്റുകളോ മാത്രമുള്ള പരിവർത്തനത്തിന്റെ വക്കിലാവും. അത്തരം കൂടുകളും കണ്ടെത്തി എളുപ്പത്തിൽ ഇരയാക്കപ്പെടാനും സാധ്യതയുണ്ട്.

കൂടുവിട്ടു പോകുന്ന പക്ഷിക്കുഞ്ഞുങ്ങളിൽ ഇരയായി തീരുന്നവയുടെ എണ്ണം പക്ഷികളുടെ ഇനങ്ങളെ അടിസ്ഥാനപ്പെടുത്തി വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് പഠനങ്ങളുണ്ട്. ചിലയിനം പാട്ടുപക്ഷികൾക്ക് കൂടുവിട്ടു പോകുന്ന അവരുടെ കുഞ്ഞുങ്ങളിൽ 12%ത്തിനെ മാത്രമേ നഷ്ടപ്പെടുകയുള്ളൂ. എന്നാൽ മറ്റു ചില സ്പീഷീസിന് പക്ഷിക്കുഞ്ഞുങ്ങൾ കൂടുവിട്ടതിന് ശേഷമുള്ള ആദ്യ 3 ആഴ്ചകളിൽ 70% വരെ ഇത്തരത്തിൽ ഇരയായി തീരാറുള്ളതായാണ് പഠനങ്ങൾ കാണിക്കുന്നത്. പറക്കമുറ്റാത്ത ജീവിതത്തിന്റെ ആദ്യ ആഴ്‌ചകളിലെ വേട്ടയാടൽ മൂലമുള്ള സമാനമായ മരണനിരക്ക് വൈവിധ്യമാർന്ന മറ്റ് ജന്തുജാലങ്ങളിലും സാധാരണമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News