ടിപ്പറിലിടിച്ച് കാര്‍ തലകീഴായി മറിഞ്ഞു; കാറിന്റെ ഡോര്‍ തുറന്ന് പുറത്തേയ്ക്ക് തെറിച്ചുവീണ രണ്ടുവയസുകാരന് ദാരുണാന്ത്യം

കാര്‍ ടിപ്പറിലിടിച്ച് ഉണ്ടായ അപകടത്തില്‍ പരുക്കേറ്റ രണ്ടുവയസുകാരന്‍ മരിച്ചു. തിരുവല്ല കറ്റോട് ഇന്നലെ രാത്രി ഒന്‍പത് മണിയോടെയാണ് സംഭവം. തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുഞ്ഞ് പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു. കാറിലുണ്ടായിരുന്ന കുട്ടിയുടെ അമ്മയും അമ്മൂമ്മയും രക്ഷപ്പെട്ടു.

Also Read : യുവതിയെ കയ്യും കാലും ചങ്ങലയില്‍ ബന്ധിച്ച് ക്രൂരമായി കൊലപ്പെടുത്തി; മൃതദേഹം സ്‌കൂളിന് സമീപം ബാഗിലാക്കി ഉപേക്ഷിച്ചു

മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ, കാര്‍ ടോറസില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ഇടിയുടെ ആഘാതത്തില്‍ തലകീഴായി മറിഞ്ഞ കാറിന്റെ ഡോര്‍ തുറന്ന് കുട്ടി പുറത്തേയ്ക്ക് തെറിച്ചുവീഴുകയായിരുന്നു.

Also Read :കുടുംബത്തിലെ 5 പേരെ കൊന്നതിന് കാരണം കുടുംബസ്വത്ത് ഭാഗിക്കുന്നതിലെ തര്‍ക്കവും അച്ഛന്റെ ആത്മഹത്യയും; യുവതികളുടെ ഏറ്റുപറച്ചിലില്‍ ഞെട്ടി പൊലീസ്

കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും ഇന്ന് പുലര്‍ച്ചെ മരണം സംഭവിക്കുകയായിരുന്നു. പ്രാഥമിക ചികിത്സയ്ക്ക് ശേഷം അമ്മ കവിത ആശുപത്രി വിട്ടു. പരിക്കേറ്റ അമ്മൂമ്മ ജെസി ആശുപത്രിയില്‍ ചികിത്സയിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News