പലപ്പോഴും കുട്ടികളുടെ പ്രവർത്തിയിലൂടെ പലതും മുതിർന്നവർക്ക് പഠിക്കാനുണ്ട്. സ്നേഹമെന്ന നിഷ്കളങ്ക വികാരം കുട്ടികളിലൂടെയാണ് അറിയാൻ സാധിക്കുന്നത്. സോഷ്യൽ മീഡിയ വന്നതോടെ ഇത്തരത്തിൽ കുഞ്ഞുങ്ങളുടെ പ്രവർത്തികൾ പലപ്പോഴും വൈറലാകാറുണ്ട്. ഇപ്പോഴിതാ മൈൽസ് എന്ന ആൺകുട്ടിയുടെ വീഡിയോ ആണ് ഏതൊരാൾക്കും പ്രചോദനമാകുന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്.
ഭിന്നശേഷിക്കാരനായ മൈൽസ് തന്റെ വീഡിയോയിൽ പറയുന്നത് കുഞ്ഞുപെങ്ങൾക്ക് വേണ്ടി അവൻ തുന്നിയെടുത്ത ഒരു പുതപ്പിനെ കുറിച്ചാണ്. ഒരു മാസം മുമ്പാണ് അവൻ തുന്നാന്‍ പഠിക്കുന്നത്. എന്നാൽ, അവൻ തുന്നിയെടുക്കുന്ന ആദ്യസമ്മാനം ആർക്കുള്ളതാണ് എന്ന് അവൻ നേരത്തെ തീരുമാനിച്ചിരുന്നുവെന്നും അവന്റെ ആന്റി ഗർഭിണിയായിരുന്നു. താൻ തുന്നുന്ന പുതപ്പ് തന്റെ ആന്റിയുടെ കുഞ്ഞിന് നൽകണം എന്നതായിരുന്നു അവന്റെ ആഗ്രഹം.
also read : മോദി സർക്കാരിന്റെ കീഴില്‍ വിവരാവകാശ നിയമം ദുർബലപ്പെടുന്നു; വിമർശനവുമായി ജയ്‌റാം രമേശ്
അങ്ങനെ കാറിൽ വച്ചും വീട്ടിൽ വച്ചും പഠനത്തിന്റെ ഇടവേളകളിലും എല്ലാം അവൻ തന്റെ ഒരു കൈകൊണ്ട് തുന്നിക്കൊണ്ടേയിരുന്നു. ഒടുവിൽ അവന്റെ ആന്റിക്ക് ഒരു പെൺകുഞ്ഞ് പിരാക്കുകയും തൻ തുന്നിയ ഉടുപ്പ് കുഞ്ഞിന് സമ്മാനിക്കുകയും ചെയ്തു. വീട്ടിലിരുന്നും പുറത്തിരുന്നും ഒക്കെ തുന്നുന്ന മൈൽസിനെ വീഡിയോയിലും കാണാം. ഒപ്പം അതേ വീഡിയോയിൽ തന്നെ മൈൽസ് തുന്നിയ പുതപ്പ് പുതച്ച് കൊണ്ട് കുഞ്ഞ് അവന്റെ മടിയിലിരിക്കുന്നത് കാണാം.
വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. ആരെയും വികാരം നിറയ്ക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി അനേകം പേരെത്തി. എന്തൊരു സ്നേഹമുള്ള കുട്ടിയാണ് മൈൽസ്, ആ കുഞ്ഞു കസിൻ സഹോദരി എത്ര ഭാഗ്യം നിറഞ്ഞവളാണ് എന്നൊക്കെ നിരവധി കമന്റുകളാണ് വന്നിരിക്കുന്നത്. ഗുഡ് ന്യൂസ് കറസ്പോണ്ടന്റ് ഷെയർ ചെയ്ത അവന്റെ വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.
View this post on Instagram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here