നീന്തൽ കുളത്തിൽ മുതലക്കുഞ്ഞ്; കണ്ടെത്തിയത് ആളുകൾ എത്തുന്നതിനു തൊട്ടുമുൻപ്

മുംബൈയിൽ നീന്തൽക്കുളത്തിൽ മുതലക്കുഞ്ഞിനെ കണ്ടെത്തി. മുംബൈയിലെ ദാദറിലാണ് സ്വിമ്മിങ് പൂളിൽ മുതലക്കുഞ്ഞിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് സംഭവം. രാവിലെ 5.30ഓടെ സ്വിമ്മിങ് പൂളില്‍ പരിശോധന നടത്തുകയായിരുന്ന മുനിസിപ്പാലിറ്റി ജീവനക്കാരനാണ് മുതലക്കുഞ്ഞിനെ കണ്ടെത്തിയത്. സംഭവത്തിൽ അന്വേഷണമാരംഭിച്ച് അധികൃതർ.

Also Read; പലപ്പോഴും പട്ടിണികിടക്കും; ഉപ്പ് ഒഴിവാക്കി; ശ്രീദേവിയുടെ മരണത്തിൽ നിർണായക വെളിപ്പെടുത്തലുമായി ബോണി കപൂര്‍

മുംബൈ ദാദറിലെ മഹാത്മാ ഗാന്ധി മെമ്മോറിയല്‍ സ്വിമ്മിങ് പൂളിലാണ് ഇന്ന് പുലർച്ചെ രണ്ടടിയോളം നീളമുള്ള മുതലക്കുഞ്ഞിനെ കണ്ടെത്തിയത്. പൊതുജനങ്ങൾക്ക് പ്രവേശനമുള്ള ഇവിടെ രാവിലെ 5.30ഓടെ ആളുകളെ കയറ്റുന്നതിന് മുമ്പ് പരിശോധന നടത്തിയ ശുചീകരണ തൊഴിലാളിയാണ് മുതലക്കുഞ്ഞിനെ കണ്ടത്. ഉടൻ തന്നെ മുനിസിപ്പൽ കോർപ്പറേഷൻ അധികൃതരെ വിവരം അറിയിച്ച് വിദഗ്ധരുടെ സഹായത്തോടെ മുതലക്കുഞ്ഞിനെ അവിടെ നിന്നും മാറ്റി. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് ബൃഹന്‍മുംബൈ മുനിസിപ്പല്‍ കോര്‍പറേഷന്‍ (ബിഎംസി) ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read; വധശ്രമക്കേസ്; ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

മുതലക്കുഞ്ഞ് എങ്ങനെ സ്വിമ്മിങ് പൂളിലെത്തി എന്ന കാര്യത്തിൽ അന്വേഷണം തുടരുകയാണെന്ന് ബിഎംസി ഉദ്യോഗസ്ഥർ അറിയിച്ചു. ഈ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ സ്വീകരിക്കുകയെന്ന് ബിഎംസിയിലെ മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ കിഷോര്‍ ഗാന്ധി പറഞ്ഞു. എല്ലാ ദിവസവും സ്വിമ്മിംഗ് പൂൾ പൊതുജനങ്ങൾക്കായി തുറന്നു കൊടുക്കാറുണ്ട്. ഇതുനുമുൻപ് നടത്തിയ പരിശോധനയിൽ മുതലയെ കണ്ടെത്താൻ കഴിഞ്ഞു. അതിനാൽ തന്നെ ആർക്കും പരിക്കേൽക്കാതെ പൂളിൽ നിന്നും മാറ്റാൻ കഴിഞ്ഞതായും ഉദ്യോഗസ്ഥർ പറഞ്ഞു. മുതല അതിന്റെ ആവാസ വ്യവസ്ഥയുമായി പൊരുത്തപ്പെടാൻ അതിനെ വനം വകുപ്പിന് കൈമാറുമെന്നും അധികൃതർ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News