ഈന്തപ്പഴത്തിന്റെ കുഞ്ഞന്‍, പിഗ്മി ഡേറ്റ് പാം ഇടുക്കിയിലും കായ്ച്ചു. നെടുങ്കണ്ടം മയിലാടുംപാറ വേളാങ്കണ്ണി മാതാ പള്ളിയുടെ മുറ്റത്താണ് കുഞ്ഞന്‍ ഈന്തപ്പഴം പഴുത്ത് പാകമായി നില്‍ക്കുന്നത്. സംസ്ഥാനപാതയോരത്ത് നില്‍ക്കുന്ന കുഞ്ഞന്‍ ഈന്തപ്പഴം കാണുവാനും രുചി ആസ്വദിക്കുവാനുമായി വിനോദസഞ്ചാരികള്‍ അടക്കം നിരവധി പേരാണ് ഇപ്പോള്‍ ഇങ്ങോട്ടേക്ക് എത്തിക്കൊണ്ടിരിക്കുന്നത്.
8 വര്‍ഷം മുന്‍പാണ് പള്ളിമുറ്റത്ത് 6 തൈകള്‍ നട്ടത്. ഈ വര്‍ഷം എല്ലാം കായ്ച്ചു പഴുക്കുകയും ചെയ്തു. കാര്യമായ വളപ്രയോഗമില്ലെന്നും ചാണകം മാത്രമാണ് വളമായി നല്‍കുന്നതെന്നും ഇടവക വികാരി ഫാ.മാത്യൂ ഞവരക്കാട്ട് പറഞ്ഞു.
ഇവയെ കാണാന്‍ കുഞ്ഞന്‍ ഈന്തപ്പന പോലെയാണ്. തെങ്ങിന്റെ ഓല പോലെ തീരെ ചെറിയ ഓലകളുമുണ്ട്.ഈന്തപ്പഴത്തിന്റെ രുചിയും മണവുമാണ് എന്നാല്‍ പഴങ്ങള്‍ ഇത്തിരിക്കുഞ്ഞന്‍മാരാണ്. പഴങ്ങള്‍ സൂക്ഷ്മതയോടെ വേണം വിളവെടുക്കാന്‍. അല്ലങ്കില്‍ തായ്ത്തടിയോട് ചേര്‍ന്നുള്ള കൂര്‍ത്ത മുള്ളുകള്‍ കയ്യില്‍ തറച്ച് കയറും. കുമളി മൂന്നാര്‍ സംസ്ഥാന പാതയിലൂടെ സഞ്ചരിക്കുന്ന വിനോദ സഞ്ചാരികള്‍ കുഞ്ഞന്‍ ഈന്തപ്പനയുടെ മുന്നിലിരുന്ന ഫോട്ടോ എടുക്കുന്നത് സ്ഥിരം കാഴ്ചയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here