സഹോദരിമാര്‍ ടെഡ്ഡി ബിയറിനെ കുളിപ്പിക്കുന്നത് പോലെ കുളിപ്പിക്കാന്‍ ശ്രമിച്ച 2 മാസമുളള കുഞ്ഞ് മരിച്ചു

മധ്യപ്രദേശിലെ നര്‍മദാപുരത്ത് രണ്ടുമാസം പ്രായമുള്ള കുഞ്ഞിന്റെ മരണത്തിലെ ദുരൂഹത നീങ്ങി. സഹോദരിമാര്‍ കുളിപ്പിക്കുന്നതിനിടെ കുഞ്ഞ് ബക്കറ്റില്‍ വീണ്‌ മരിച്ചു എന്നാണ് പൊലീസിന്റെ കണ്ടെത്തല്‍. കഴിഞ്ഞ ബുധനാഴ്ചയാണ് കുഞ്ഞിനെ കാണാതാകുന്നത്.വീട്ടിനുള്ളിലും പുറത്തും ഏറെ തിരച്ചില്‍ നടത്തിയിട്ടും കുഞ്ഞിനെ കണ്ടെത്താനായില്ല. തുടര്‍ന്ന് വീട്ടുകാര്‍ പൊലീസില്‍ വിവരമറിയിച്ചു. സംഭവദിവസം വീട്ടില്‍ എത്തിയ ഭിക്ഷക്കാരി കുഞ്ഞിനെ എടുത്തുകൊണ്ടുപോയോ എന്ന സംശയവും വീട്ടുകാര്‍ക്കുണ്ടായിരുന്നു. ഇതിനിടെയാണ്, വീട്ടിലെ കുളിമുറിയിലെ ബക്കറ്റില്‍ കുഞ്ഞിനെ മരിച്ചനിലയില്‍ കണ്ടെത്തുന്നത്.

അടുക്കളയില്‍ അമ്മ പാചകം ചെയ്യുമ്പോള്‍ കളിച്ചുകൊണ്ടിരുന്ന നാലും ആറും വയസുളള സഹോദരിമാര്‍ തങ്ങളുടെ ടെഡ്ഡി ബിയറിനെ കുളിപ്പിക്കുകയും ഉണക്കാന്‍ വെക്കുകയും ചെയ്തു. തുടര്‍ന്നാണ് രണ്ട് മാസം പ്രായമുള്ള അനിയത്തിയെയും ഇതേ രീതിയില്‍ കുഞ്ഞിനെ എടുത്ത് കുളിമുറിയില്‍ എത്തുകയായിരുന്നു. തുടര്‍ന്ന് കുളിപ്പിക്കുന്നതിനിടെ കൈയ്യില്‍ നിന്ന് വഴുതി കുഞ്ഞ് വെള്ളത്തിലേക്ക് വീണു. പുറഞ്ഞെടുക്കാന്‍ പരിഭ്രാന്തരായ സഹോദരിമാര്‍ ബക്കറ്റ് അടപ്പ് കൊണ്ട് മൂടി പുറത്തേക്ക് പോകുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വീട്ടുകാര്‍ ആരോപണം ഉന്നയിച്ചതിന് പിന്നാലെ പൊലീസ് അന്വേഷണം നടത്തി. സഹോദരിമാരില്‍ നിന്നും വിവരങ്ങള്‍ ചോദിച്ചറിയുന്നതിനിടെയാണ് കുഞ്ഞിന് അപകടം സംഭവിച്ചതെങ്ങനെയാണെന്ന് പൊലീസിന് വ്യക്തമാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News