മലപ്പുറത്ത് ജനല്‍ കട്ടിള ദേഹത്ത് വീണ് ഒന്നര വയസുകാരന് മരിച്ചു. കിഴിശ്ശേരിക്കടുത്ത് കുഴിമണ്ണ പുളിയക്കോട് പുനിയാനിക്കോട്ടില്‍ മുഹ്സിന്റേയും കാരാട്ടുപറമ്പ് വലിയാറക്കുണ്ട് ജുനൈന തസ്നിയുടേയും മകന്‍ നൂര്‍ ഐമന്‍ (ഒന്നര) ആണ് മരിച്ചത്. അപകടം ഉണ്ടായത് കാരാട്ടുപറമ്പിലെ മാതാവിന്റെ വീട്ടില്‍വെച്ച് വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയാണ്.
Also read: താന്തോന്നി തുരുത്ത് സമരം; നാളെ മന്ത്രി പി രാജീവിന്റെ അധ്യക്ഷതയിൽ യോഗം ചേരും
ബിരുദ വിദ്യാര്‍ഥിയായ മാതാവ് കോളജിലേക്ക് പോകാനൊരുങ്ങുമ്പോള്‍ കളിക്കുകയായിരുന്ന കുട്ടിയുടെ ദേഹത്ത് വീടിന്റെ മുകള്‍ നിലയില്‍ ചാരിലവെച്ച ജനല്‍ കട്ടിള വീണാണ് അപകടം ഉണ്ടായത്.
കുട്ടിയെ ഉടന്‍ കിഴിശ്ശേരിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാൻ കഴിഞ്ഞില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. സംഭവത്തിൽ കൊണ്ടോട്ടി പൊലീസ് ഇൻക്വിസ്റ്റ് നടപടികൾ ആരംഭിച്ചു.
baby died due to the widow fell in malappuram
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here