മലപ്പുറത്ത് എട്ട് മാസം പ്രായമുളള കുഞ്ഞ് മരിച്ചത് കഞ്ഞി തൊണ്ടയില്‍ കുടുങ്ങി

തൊണ്ടയില്‍ ഭക്ഷണം കുടുങ്ങി എട്ടുമാസം പ്രായമായ കുഞ്ഞിന് ദാരുണാന്ത്യം. കുറ്റിപ്പുറം ചെമ്പിക്കല്‍ പാഴൂര്‍ സ്വദേശികളായ റാഫി റഫീല ദമ്പതിമാരുടെ മകള്‍ റിഷ ഫാത്തിമയാണ് മരിച്ചത്. കുഞ്ഞിന് കഞ്ഞി കൊടുക്കുന്നതിനിടെ ഭക്ഷണം തൊണ്ടയില്‍ കുടങ്ങുകയായിരുന്നു.

Also Read : റമദാനിൽ നന്മ വർഷിച്ച് യുഎഇ; ഗാസയുടെ ആകാശത്ത് ആവശ്യവസ്തുക്കൾ ‘പറന്നിറങ്ങി’

ഉടന്‍ തന്നെ വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഗുരുതരാവസ്ഥയിലായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. ഇന്ന് പുലര്‍ച്ചെയോടെയാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് കുഞ്ഞ് മരിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News