രക്ഷാപ്രവർത്തനം വിഫലം, തൃശ്ശൂർ പാലപ്പിള്ളിയിലെ സെപ്റ്റിക് ടാങ്കിൽ വീണ കുട്ടിയാന ചരിഞ്ഞു

തൃശൂർ പാലപ്പിള്ളിയിൽ സെപ്റ്റിക് ടാങ്കില്‍ വീണ കുട്ടിയാന ചരിഞ്ഞു. എലിക്കോട് സ്വദേശി റാഫിയുടെ വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിലാണ് കുട്ടിയാന വീണത്. തുടർന്ന് കുട്ടിയാനയെ രക്ഷപ്പെടുത്താനായി നാലു മണിക്കൂറോളം നീണ്ട രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആനയെ രക്ഷിക്കാനായില്ല.

ഇന്ന് രാവിലെ എട്ടു മണിയോടെയാണ് ആന വീട്ടുവളപ്പിലെ സെപ്റ്റിക് ടാങ്കിൽ വീണുകിടക്കുന്നത് നാട്ടുകാർ കണ്ടത്.  തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ വിവരമറിയിക്കുകയായിരുന്നു. സെപ്റ്റിക് ടാങ്കിലേക്ക് തലകീഴായാണ് കുട്ടിയാന വീണത്. വീഴ്ചയില്‍ ആനയ്ക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു.

ALSO READ: കേന്ദ്രം പണം നൽകിയാലും ഇല്ലെങ്കിലും പുനരധിവാസം കേരളം നടപ്പാക്കും, ഓശാരമോ ഔദാര്യമോ അല്ല ചോദിക്കുന്നത്; എം വി ഗോവിന്ദൻ മാസ്റ്റർ

വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നാല് മണിക്കൂറോളം രക്ഷാപ്രവർത്തനം നടത്തിയെങ്കിലും ആനയെ രക്ഷിക്കാനായില്ല. ജെസിബി ഉപയോഗിച്ച്‌ കല്ലും മണ്ണുമൊക്കെ മാറ്റി മാലിന്യക്കുഴി വലുതാക്കിയിരുന്നു. എന്നാല്‍ പതിനൊന്നരയോടെ ആനയുടെ അനക്കം നിലച്ചു. തുടർന്ന് പരിശോധന നടത്തിയ വനംവകുപ്പ് ഡോക്‌ടർമാരുടെ സംഘം ആന ചരിഞ്ഞതായി സ്ഥിരീകരിക്കുകയായിരുന്നു.

ഇടുങ്ങിയ കുഴിയും മാലിന്യത്തിൽ നിന്നുള്ള വിഷ വാതകം ശ്വസിക്കേണ്ടി വന്നതും മലിന ജലം ശരീരത്തിനുള്ളിലേക്ക് പോയതും ആന്തരിക അവയവങ്ങളിൽ ഏറ്റ ക്ഷതവുമാണ് ആനയുടെ ജീവൻ രക്ഷപ്പെടുത്തുന്നതിന് പ്രതികൂല ഘടങ്ങളായത്. ദിവസവും കാട്ടാന ശല്യമുള്ള പ്രദേശമാണിത്.

രാത്രിയില്‍ ഈ ഭാഗത്തെത്തിയ കാട്ടാനക്കൂട്ടത്തിനൊപ്പമുണ്ടായിരുന്ന കുട്ടിക്കൊമ്പൻ ആളൊഴിഞ്ഞ് കിടന്ന വീടിന് തൊട്ടടുത്തുള്ള സെപ്റ്റിക് ടാങ്കില്‍ വീഴുകയായിരുന്നുവെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News