മലയാറ്റൂരിൽ കാട്ടാനകുട്ടി കിണറ്റിൽ വീണു, രക്ഷാപ്രവർത്തനം തുടരുന്നു

മലയാറ്റൂരിൽ കാട്ടാനകുട്ടി കിണറ്റിൽ വീണു. മലയാറ്റൂർ മുളങ്കുഴിയിൽ സ്വകാര്യ വ്യക്തിയുടെ റബർ തോട്ടത്തിലെ കിണറ്റിലാണ് ആന വീണത്. രക്ഷാപ്രവർത്തനം നടക്കുകയാണ്. കാട്ടാനകൂട്ടം സമീപത്ത് നിലയുറപ്പിച്ചിരിക്കുകയാണ്.

ALSO READ:വി കെ പ്രകാശ് – മീരാജാസ്മിൻ പുതിയ ചിത്രം “പാലും പഴവും ” ടൈറ്റിൽ പോസ്റ്റർ പുറത്തിറങ്ങി

അതേസമയം മലപ്പുറം നിലമ്പൂർ പുന്നപ്പുഴയുടെ കരയിൽ കാട്ടാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി.രാവിലെ 8 ന് ആണ് സംഭവം.നിലമ്പൂർ റെയ്ഞ്ചിൽ വള്ളുവശ്ശേരി വനമേഖലയിൽ ആണ് ആനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്.

അതേസമയം വയനാട്ടിൽ കുറുവ ദ്വീപ് ജീവനക്കാരനെ കാട്ടാന ആക്രമിച്ചു. പരിക്കേറ്റ പാക്കം സ്വദേശി പോളിനെ മാനന്തവാടി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9.30 ന് ചെറിയമല ജംങ്ഷനിലാണ് സംഭവം.

ALSO READ:സ്കൂളിൽ പോകുന്നതിനായി ബസ് കാത്തുനിന്ന ആറ് വയസുകാരന് തെരുവു നായയുടെ കടിയേറ്റു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News