മലപ്പുറത്ത് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി

മലപ്പുറത്ത് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മലപ്പുറം കാളികാവ് ചിങ്കകല്ല് കോളനിക്ക് സമീപമാണ് കാട്ടാനക്കുട്ടിയെ ചരിഞ്ഞ നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രിയിൽ ആണ് സംഭവം നടന്നത്. നാട്ടുകാരാണ് ആനക്കുട്ടിയുടെ ജഡം കണ്ടത്. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരെ അറിയിച്ചു.കടുവയോ പുലിയോ ആക്രമിച്ചതാകാം എന്നാണ് വനംവകുപ്പിന്റെ പ്രാഥമിക നിഗമനം.  രണ്ടു ദിവസം മുന്നേ കാട്ടാനക്കുട്ടി വനമേഖലയില്‍ ഒറ്റയ്ക്ക് നടക്കുന്നതായി വിവരം ലഭിച്ചതിനെ തുടര്‍ന്ന് നിരീക്ഷിച്ചുവരികയായിരുന്നു. ഇതിനിടെയാണ് ജഡം കണ്ടെത്തിയത്.പോസ്റ്റുമോര്‍ട്ടം ഉള്‍പ്പെടെയുള്ള നടപടികളിലേക്ക് കടക്കും.

ALSO READ: ഉടുമ്പൻചോലയിൽ അയൽവാസി പെട്രോൾ ഒഴിച്ചു തീ കൊളുത്തിയ യുവതി മരിച്ചു

അതേസമയം വയനാട്ടിൽ ഇറങ്ങിയ കാട്ടാന ബേലൂര്‍ മഖ്‌നയെ പിടിക്കാനുള്ള ദൗത്യം മൂന്നാം ദിനവും പുനരാരംഭിച്ചു. ആനയുടെ റേഡിയോ കോളറില്‍ നിന്ന് സിഗ്‌നല്‍ കിട്ടുന്ന മുറയ്ക്കാകും ദൗത്യ സംഘം നീങ്ങുക.ആന തമ്പടിക്കുന്ന കൃത്യം സ്ഥലം കിട്ടിയാല്‍ വെറ്റിറിനറി സംഘം മയക്കുവെടി വയ്ക്കാന്‍ നീങ്ങും. അതിവേഗത്തിലുള്ള ആനയുടെ നീക്കം ദൗത്യത്തിനു വെല്ലുവിളിയുണ്ട്. രാവിലെ തന്നെ മോഴയെ ട്രാക് ചെയ്യനായാല്‍ എളുപ്പം നടപടികള്‍ പൂര്‍ത്തിയാക്കാനാകും എന്നാണ് പ്രതീക്ഷ. മണ്ണാര്‍ക്കാട്, നിലമ്പൂര്‍ ആര്‍ആര്‍ടികള്‍ കൂടി ദൗത്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതര്‍ അറിയിച്ചു.അതേസമയം പ്രദേശത്തെ സ്കൂളുകൾക്ക് ഇന്ന് അവധി നൽകിയിട്ടുണ്ട്.

ALSO READ: ഖത്തറില്‍ തടവിലായിരുന്ന എട്ട് മുന്‍ ഇന്ത്യന്‍ നാവികർക്ക് മോചനം; വിട്ടയച്ചവരിൽ ഒരു മലയാളിയും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News