അട്ടപ്പാടിയിൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന ജുമ്പി ആരോഗ്യം വീണ്ടെടുക്കുന്നു

അട്ടപ്പാടി കുത്തനടിയിൽ കാട്ടാനക്കൂട്ടം ഉപേക്ഷിച്ച കുട്ടിയാന ജുമ്പി ആരോഗ്യം വീണ്ടെടുക്കുന്നു. ധോണി വനം വകുപ്പ് ക്യാമ്പിൽ കഴിയുന്ന കുട്ടിയാനയ്ക്ക് പ്രത്യേക പരിചരണമാണ് വനപാലകർ നൽകി വരുന്നത്. ശരീരത്തിലെ മുറിവുകൾ ഉണങ്ങിയ ആനക്കുട്ടി ഉടൻ പൂർണ്ണ ആരോഗ്യം വീണ്ടെടുക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്.

Also Read; കശ്മീർ റിസർവേഷൻ ബില്ല് പാസാക്കി രാജ്യസഭ

അട്ടപ്പാടിയില്‍ നിന്ന് ധോണിയിലേക്കെത്തി ആളെ അല്ല ഇപ്പോൾ ജുമ്പി. ആളങ്ങനെ ഓടി ചാടി കുറുമ്പുകാട്ടി നടക്കുകയാണ്. പെറ്റമ്മ ഉപേക്ഷിച്ച ജുമ്പിയെ ധോണിയിൽ നോക്കുന്നത് പോറ്റമ്മയായ ശാന്തിയാണ്. ധോണിയിലെ കൊലകൊമ്പൻ പിടി7-ന്റെ പാപ്പാൻ മാധവന്റെ അമ്മയാണ് ശാന്തി. ശരീരത്തിലെ മുറിവുകൾ ഏറെക്കുറെ ഉണങ്ങിയതോടെ ജുമ്പി ആരോഗ്യം വീണ്ടെടുത്ത് തുടങ്ങി. ദിവസവും 20 ലിറ്ററോളം ലാക്ടോജന്‍ കലര്‍ത്തിയ പാല് ആനക്കുട്ടിക്ക് നൽകുന്നുണ്ട്. അതും ഓരോ മണിക്കൂർ ഇടവിട്ട്. അതും സേവിച്ച് അവൾ വീണ്ടും കൂടിന് ചുറ്റും കറങ്ങി നടക്കും.

Also Read; ഉന്നത വിദ്യാഭ്യാസ വകുപ്പിലെ കാവിവല്‍ക്കരണം; ഗവര്‍ണര്‍ക്കെതിരെ വീണ്ടും കരിങ്കൊടി

അഗളി വനത്തിൽ നിന്ന് അവശനിലയിൽ കണ്ടെത്തിയ കുട്ടിയാനയെ കഴിഞ്ഞ ഒക്ടോബര്‍ 31-നാണ് വിദഗ്ദ ചികിത്സക്കായി ധോണിയിലെത്തിച്ചത്. ആരോഗ്യം പൂർണ്ണമായും വീണ്ടെടുത്ത ശേഷമേ ജുമ്പിയുടെ കാര്യത്തിൽ എന്ത് വേണമെന്ന് വനപാലകർ തീരുമാനമെടുക്കൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News