കോതമംഗലത്ത് കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി-വീഡിയോ

Baby Elephant Rescue

കോതമംഗലം പിണവൂർകുടിയിൽ കിണറ്റിൽ വീണ ആനക്കുട്ടിയെ രക്ഷപ്പെടുത്തി. വനംവകുപ്പും, ഫയർ ഫോഴ്സും, നാട്ടുകാരും ചേർന്നാണ് ആനക്കുട്ടിയെ രക്ഷപ്പെടുത്തിയത്. കരകയറിയ ആനക്കുട്ടി കാടുകയറി.

തിങ്കളാഴ്ച്ച രാത്രിയിലായിരുന്നു കൂട്ടം തെറ്റിയ കാട്ടാനക്കുട്ടി കിണറ്റിൽ വീണത്. കോതമംഗലം പിണവൂര്‍കുടിയിലെ കൊടകപ്പാല ക്ഷേത്രത്തിനു സമീപം നിര്‍മ്മലാരാജന്‍റെ പുരയിടത്തിലാണ് ആനക്കുട്ടി വീണത്.

Also Read: സംസ്ഥാനത്ത് മഴ കനക്കുന്നു, ജാഗ്രത; വിവധ ജില്ലകളില്‍ അലര്‍ട്ടുകള്‍

വിവരമറിഞ്ഞ് ആദ്യം നാട്ടുകാരെത്തി. പിന്നീട് ഫയര്‍ഫോഴ്സും വനംവകുപ്പുദ്യോഗസ്ഥരുമെത്തി. കിണറ്റില്‍ വീണ് പരിഭ്രാന്തനായ കുട്ടിയാനയെ ഉദ്യോഗസ്ഥരും നാട്ടുകാരും ചേര്‍ന്ന് കരയ്ക്കുകയറ്റാനുള്ള ശ്രമം തുടങ്ങി. തുമ്പിക്കൈ ഉയര്‍ത്തിപ്പിടിച്ച ആനക്കുട്ടി കിണറിന്‍റെ ഒരു ഭാഗം ചിവിട്ടി ഇടിച്ചു. കമ്പി ഉപയോഗിച്ച് ഫയര്‍ഫോഴ്സ് സംഘം, കിണറിന്‍റെ ബാക്കി ഭാഗവും ഇടിച്ചു. ഒപ്പം വടവും ഇട്ടുകൊടുത്തു.

Also Read: ഉണരൂ…… ഉണരൂ……! കെപിസിസി നിർജീവം; ഭൂരിഭാഗം ഡിസിസി അധ്യക്ഷന്മാരെയും മാറ്റണമെന്ന് എഐസിസി റിപ്പോർട്ട്

ഇതോടെ കാട്ടാനക്കുട്ടിയ്ക്ക് കരകയറാന്‍ വഴിയൊരുങ്ങി.ഇതിന്‍റെ ആവേശത്തില്‍ അലറിവിളിച്ച് ആനക്കുട്ടി അതിവേഗം കരയ്ക്കുകയറി. സമീപത്ത് നിലയുറപ്പിച്ചിരുന്ന ആനക്കൂട്ടത്തിനൊപ്പം ആനക്കുട്ടി കാടുകയറുകയും ചെയ്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News