രാജസ്ഥാനിൽ 26 വിരലുകളുമായി പെൺകുഞ്ഞ് പിറന്നു; കുട്ടിയുടെ ജനനം ആഘോഷമാക്കി കുടുംബം

ശാരീരിക ഘടനാ മാറ്റങ്ങളിൽ പലപ്പോഴും കുഞ്ഞുങ്ങൾ ജനിക്കാറുണ്ട്. ശരീരഭാഗങ്ങളിൽ കുറവോ കൂടുതലോ ആയി അപൂർവ ശിശുക്കൾ പിറക്കുന്നത് ആശ്ചര്യം തോന്നാറും ഉണ്ട്. ഇപ്പോഴിതാ രാജസ്ഥാനിലെ ജയ്പൂരില്‍ 26 വിരലുകളുമായി പിറന്ന പെണ്‍കുഞ്ഞിന്റെ ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്. 26 വിരലുകളുമായി ജനിച്ച കുഞ്ഞ് പിറന്നതിന്‍റെ ആശ്ചര്യത്തിലാണ് കുടുംബാംഗങ്ങള്‍. കുഞ്ഞിന് രണ്ടു കൈകളിലും ഏഴു വിരലുകള്‍ വീതവും രണ്ടു കാലുകളിലും ആറു വിരലുകള്‍ വീതവുമാണുള്ളത്. 26 വിരലുകളുള്ള പെണ്‍കുഞ്ഞ് ദേവിയുടെ അവതാരമാണെന്നാണ് കുടുംബാംഗങ്ങള്‍ പറയുന്നത്.

also read :പാകിസ്ഥാനിലേക്ക് പോയ അഞ്ജുവിന് മക്കളെ കാണണം, അവര്‍ മാനസിക ബുദ്ധിമുട്ട് നേരിടുന്നുവെന്ന് പാകിസ്ഥാനിലെ പങ്കാളി

25കാരിയായ സര്‍ജു ദേവിയാണ് പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. ഗര്‍ഭിണിയായി എട്ടാം മാസത്തിലാണ് പ്രസവം നടന്നതെങ്കിലും കുഞ്ഞിനും മാതാവിനും മറ്റു ആരോഗ്യ പ്രശ്നങ്ങളൊന്നുമില്ല. എന്നാൽ തന്‍റെ സഹോദരി 26 വിരലുകളുള്ള കുഞ്ഞിന് ജന്മം നല്‍കിയതിനെ എല്ലാവരും സന്തോഷത്തോടെയാണ് കാണുന്നതെന്നും സഹോദരന്‍ പറഞ്ഞു. അതേസമയം ദൊലാഗര്‍ ദേവിയുടെ അവതാരമായാണ് പെണ്‍കുഞ്ഞിനെ കാണുന്നതെന്ന് കുഞ്ഞിന്‍റെ മാതൃസഹോദരന്റെ വാദം.

also read :സി പി ഐ എം പ്രവർത്തകന്റെ വീടിന് മുന്നിൽ റീത്ത്

എന്നാൽ ഒന്നോ രണ്ടോ വിരലുകള്‍ അധികമായി ഉണ്ടാകുന്നത് പലപ്പോഴും സംഭവിക്കാറുണ്ടെങ്കിലും 26 വിരലുകളുണ്ടാകുന്നത് വളരെ അപൂര്‍വമാണെന്നും ഇതൊരു ജനിതക പ്രശ്നമാണെന്നും ഡോ. ബി.എസ് സോണി പറഞ്ഞു. 26 വിരലുകള്‍ ഉള്ളതുകൊണ്ട് മറ്റു ആരോഗ്യപ്രശ്നങ്ങളൊന്നും ഉണ്ടാകില്ലെന്നും കുഞ്ഞ് പൂര്‍ണ ആരോഗ്യത്തോടെയാണിരിക്കുന്നതെന്നും ഡോക്ടര്‍ പറഞ്ഞു. സെന്‍ട്രല്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ (സി.ആര്‍.പി.എഫ്) ഹെഡ് കോണ്‍സ്റ്റബിളായ ഗോപാല്‍ ഭട്ടാചാര്യയാണ് കുഞ്ഞിന്‍റെ പിതാവ്. ഗോപാല്‍ ഭട്ടാചാര്യയും ഭാര്യയും മറ്റു കുടുംബാംഗങ്ങളുമെല്ലാം കുഞ്ഞിന്‍റെ ജനനം ആഘോഷമാക്കാനുള്ള ഒരുക്കത്തിലാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News