മുഖ്യമന്ത്രിയെ കാണാൻ ഓടിയെത്തി കുഞ്ഞ്; വിശേഷം തിരക്കി മുഖ്യമന്ത്രി; വീഡിയോ വൈറൽ

പിണറായി എന്ന് വിളിച്ചു കൊണ്ട് മുഖ്യമന്ത്രിയുടെ അടുത്ത് എത്തിയ കുഞ്ഞിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. സുരക്ഷ ഉദ്യോഗസ്ഥരുടെ ഇടയിലൂടെ ഓടി ചെന്ന് മുഖ്യമന്ത്രിയുടെ അടുത്തെത്തിയ
കുഞ്ഞിന് മുഖ്യമന്ത്രിയും കൈ കൊടുത്തു. ഇതിന്റെ വീഡിയോ മന്ത്രി വി ശിവന്‍കുട്ടിയാണ് പങ്കുവച്ചത്.
ചിരിച്ച് കൊണ്ട് മുഖ്യമന്ത്രി കുഞ്ഞിന്റെ പേര് എന്താണ് എന്ന് ചോദിച്ചു. കുഞ്ഞ് പേര് പറഞ്ഞതിന് പിന്നാലെ പോട്ടെ, ഓക്കെ ബൈ ബൈ എന്ന് പറഞ്ഞ് മുഖ്യമന്ത്രി മടങ്ങുന്നുണ്ട്.

ALSO READ: ഒരു മണിക്കൂറിലധികം തടി ലോറിക്കടിയില്‍ കുടുങ്ങിയ കാര്‍ യാത്രികന് അത്ഭുത രക്ഷപെടല്‍

അതേസമയം നവകേരള സദസിന്റെ ഭാഗമായി മലപ്പുറം ജില്ലയിലാണ് നിലവില്‍ മുഖ്യമന്ത്രിയും മന്ത്രിമാരുമുള്ളത്. രണ്ടു ദിവസം പൂര്‍ത്തിയായപ്പോള്‍ 31,601 നിവേദനങ്ങളാണ് ലഭിച്ചതെന്ന് നേരത്തെ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞിരുന്നു.

ALSO READ: പരസ്പര മത്സരത്തിന്റെ കുത്തൊഴുക്കില്‍ മാധ്യമപ്രവര്‍ത്തകരുടെ വിശ്വാസ്യത ഇല്ലാതായിപ്പോവുന്നത് നല്ലതല്ല: മുരളി തുമ്മാരുകുടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News