പടക്കം പൊട്ടിച്ചതിന് പിന്നാലെ മാനസിക സമ്മർദ്ദം; എഡിൻബർഗ് മൃഗശാലയിലെ കുഞ്ഞൻ പാണ്ട  യാത്രയായി

RED PANDA ROXIE

പടക്കം പൊട്ടിച്ചത്തിന് പിന്നാലെ  ഉണ്ടായ മാനസിക സമ്മർദ്ദം മൂലം കുഞ്ഞൻ പാണ്ട ചത്തു. എഡിൻബർഗ് മൃഗശാലയിലെ, ഏറെ ആരാധകരുള്ള റെഡ് പാണ്ഡെയെയാണ് ചത്ത നിലയിൽ കണ്ടെത്തിയത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇതിന്റെ അമ്മയും സമാന രീതിയിൽ ചത്തിരുന്നു.

റോക്സി എന്ന് വിളിപ്പേരുള്ള ഈ കുഞ്ഞൻ പാണ്ടയ്ക്ക് വെറും മൂന്ന് മാസം പ്രായമാണ് ഉണ്ടായിരുന്നത്. ബോൺഫയർ നൈറ്റിനോട് അനുബന്ധിച്ചുള്ള ആഘോഷണങ്ങളുടെ ഭാഗമായി നഗരത്തിൽ പടക്കം പൊട്ടിച്ചതിനെ തുടർന്നുണ്ടായ മാനസിക സമ്മർദ്ദമാണ് പാണ്ടയുടെ മരണത്തിന് കാരണമായതെന്ന് റോയൽ സുവോളജിക്കൽ സൊസൈറ്റി ഓഫ് സ്കോട്ട്ലൻഡ് ആണ് കണ്ടെത്തിയത്.

ALSO READ; തേനീച്ചക്കൂട്ടം പോലെ ഉപയോക്തക്കളുടെ വരവ്; ‘ബ്ലൂസ്‌കൈ’യുടെ മനസ്സിൽ ലഡ്ഡു പൊട്ടി, പക്ഷേ പണി പാളി

സംഭവത്തിന് പിന്നാലെ നഗരത്തിൽ പടക്കം പൊട്ടിക്കുന്നതിന് ചില മാനദണ്ഡങ്ങൾ ഏർപ്പെടുത്താൻ അധികൃതർ ഒരുങ്ങുന്നുണ്ട്. പടക്കങ്ങളുടെ പൊതുവിൽപ്പനയ്ക്ക് കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് മൃഗങ്ങളുടെ അവകാശ സംഘടനയായ ‘സപ്പിൾ’ രംഗത്ത് വന്നിട്ടുണ്ട്.പടക്കങ്ങൾ മൃഗശാലകളിലെ വളർത്തുമൃഗങ്ങൾക്കും കന്നുകാലികൾക്കും മൃഗങ്ങൾക്കും ഭയവും ദുരിതവും ഉണ്ടാക്കുമെന്നും അതിനാൽ യുകെ, സ്കോട്ടിഷ് സർക്കാരുകൾ അവയുടെ വിൽപ്പനയിലും ഉപയോഗത്തിലും നിയന്ത്രണങ്ങൾ കർശനമാക്കേണ്ടതുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി.

നവംബർ 1 മുതൽ 10 വരെ നിയന്ത്രണ മേഖലകളുള്ള ബോൺഫയർ നൈറ്റ് സമയത്ത് പ്രത്യേക പ്രദേശങ്ങളിൽ പടക്കങ്ങൾ നിരോധിക്കുന്ന ആദ്യത്തെ സ്കോട്ടിഷ് നഗരമായി എഡിൻബർഗ് അടുത്തിടെ മാറിയിരുന്നു. സ്വകാര്യ വ്യക്തികൾ പടക്കം പൊട്ടിക്കുന്നത് ക്രിമിനൽ കുറ്റം ചുമത്തിയേക്കാവുന്ന കുറ്റമായി ഇതോടെ മാറിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News