40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റു, പണം വീതംവെക്കുന്നതിൽ അമ്മയും അച്ഛനും തമ്മിൽ തർക്കം; പ്രതികൾ പിടിയിൽ; സംഭവം തമിഴ്‌നാട്ടിൽ

തമിഴ്‌നാട്ടിലെ ഈറോഡിൽ 40 ദിവസം പ്രായമുള്ള കുഞ്ഞിനെ വിറ്റ സംഭവത്തിൽ ഇടനിലക്കാരും അച്ഛനും ഉൾപ്പെടെ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. കുഞ്ഞിന്റെ അമ്മ നിത്യയുടെ പരാതിയിലാണ് പൊലീസിന്റെ നടപടി.

കുഞ്ഞിന്റെ അച്ഛൻ സി. സന്തോഷ് കുമാർ (28), ഇടനിലക്കാരായ എസ്. രാധ (39), ആർ. ശെൽവി (47), ജി. രേവതി (35), എ. സിദ്ധിക്കബാനു (44) എന്നിവരാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇനിയും ആറ് പ്രതികളെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു. അവർക്കായി പൊലീസ് അന്വേഷണം തുടരുകയാണ്.

Also read:കോട്ടയം മുണ്ടക്കയത്ത് എംഡിഎംഎയുമായി യുവാവ് പിടിയിൽ

നിത്യയും സന്തോഷും വിവാഹിതരായിരുന്നില്ലെന്നും, ആ കാരണത്താലാണ് കുഞ്ഞിനെ വിൽക്കാൻ തീരുമാനിച്ചതെന്നും പൊലീസ് അറിയിച്ചു. സന്തോഷ്‌ ഇടനിലക്കാരെ കണ്ടെത്തുകയും അവർവഴി നാഗർകോവിലിലുള്ള ദമ്പതിമാർക്ക് നാലരലക്ഷം രൂപയ്ക്ക് കുട്ടിയെ വിൽക്കുകയായിരുന്നു എന്നും പൊലീസ് കണ്ടെത്തി. സന്തോഷും നിത്യയും തമ്മിൽ തുക വീതംവെക്കുന്നതിൽ ഉണ്ടായ തർക്കമാണ് സംഭവം പുറത്തറിയാൻ കാരണമായത് എന്നും പൊലീസ് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News