കോട്ടയത്ത് 20കാരി പ്രസവിച്ച ശേഷം കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും

കോട്ടയം വൈക്കം തലയാഴത്ത് ബംഗാള്‍ സ്വദേശിനി കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചെന്ന നാട്ടുകാരുടെ പരാതിയില്‍ പൊലീസ് ഇന്ന് കൂടുതല്‍ തെളിവുകള്‍ ശേഖരിക്കും. കുഴിച്ചിട്ട കുഞ്ഞിന്റെ മൃതദേഹം ഇന്ന് പുറത്തെടുത്ത് പരിശോധന നടത്തും.

എന്നാല്‍ നാലു മാസം മാത്രം ഗര്‍ഭിണിയായിരുന്ന യുവതി മാസം തികയാതെ പ്രസവിച്ച കുഞ്ഞ് മരിച്ചതിനെ തുടര്‍ന്ന് മറവു ചെയ്യുക മാത്രമാണ് ഉണ്ടായതെന്നാണ് പൊലീസിന്റെ പ്രാഥമിക അനുമാനം. തലയാഴം ആലത്തൂര്‍പടിയില്‍ സുരേഷ് ബാബു എന്നയാളുടെ വീട്ടില്‍ താമസിക്കുന്ന ഇതര സംസ്ഥാനക്കാരിയായ ഐഷ എന്ന ഇരുപതുകാരി കഴിഞ്ഞ ദിവസമാണ് പ്രസവിച്ചത്.

കുഞ്ഞിനെ പ്രസവിച്ച് ഉപേക്ഷിച്ചതില്‍ ദുരൂഹത ഉണ്ടെന്ന സംശയം നാട്ടുകാരില്‍ ചിലര്‍ പ്രകടിപ്പിച്ചതോടെ പൊലീസ് സ്ഥലത്തെത്തി കുഴി തുറന്ന് പരിശോധിക്കാന്‍ തീരുമാനിക്കുകയായിരുന്നു. ആര്‍ഡിഒയുടെ സാന്നിധ്യത്തില്‍ കുഴി തുറന്ന് പരിശോധിക്കാനാണ് തീരുമാനം.

ഗര്‍ഭിണിയായിരുന്നു എന്ന കാര്യം പോലും അറിയില്ലായിരുന്നു എന്നാണ് യുവതി നാട്ടിലെ ആരോഗ്യ പ്രവര്‍ത്തകരോട് പറഞ്ഞത്. സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്നും കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം പൂര്‍ത്തിയായ ശേഷമേ വെളിപ്പെടുത്താനാന്‍ കഴിയൂ എന്നാണ് പൊലീസ് പറയുന്നത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News