കൊവിഡ് ചികിത്സ; ആറ് മാസം പ്രായമുള്ള കുഞ്ഞിന്റെ തവിട്ട് കണ്ണുകള്‍ നീലയായി

കൊവിഡ് ചികിത്സയ്ക്ക് ശേഷം ആറു മാസം പ്രായമുള്ള കുഞ്ഞിന്റെ കണ്ണിന് നിറവ്യത്യാസം. തായ്‌ലന്‍ഡിലാണ് സംഭവം. കടുത്ത പനിയും ചുമയും മൂലമാണ് ആറ് മാസം പ്രായമുള്ള ആണ്‍കുഞ്ഞിനെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ചത്. തുടര്‍ന്ന് കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയ്ക്കിടെ കുട്ടിയുടെ ഇരുണ്ട തവിട്ട് നിറത്തിലുള്ള കണ്ണുകള്‍ നീല നിറമാകുകയായിരുന്നു.

ALSO READ:ആലുവയിലെ പീഡനം; കുട്ടിയുടെ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍; രക്തം ഒഴുകുന്നുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷി

ഫ്രോണ്ടിയേഴ്‌സ് ഇന്‍ പീഡിയാട്രിക്‌സ് എന്ന മെഡിക്കല്‍ ജേണലിലാണ് ഇക്കാര്യങ്ങളുള്ളത്. പനിയും ചുമയും മൂലം ആരോഗ്യസ്ഥിതി മോശമായതോടെ കുട്ടിയെ മാതാപിതാക്കള്‍ ആശുപത്രിയിലെത്തിച്ച് പരിശോധനയ്ക്ക് വിധേയമാക്കി. തുടര്‍ന്ന് കൊവിഡ് സ്ഥിരീകരിക്കുകയും ഡോക്ടര്‍മാര്‍ കുട്ടിക്ക് ഫാവിപിരവിയര്‍ മെഡിസിന്‍ നിര്‍ദേശിക്കുകയുമായിരുന്നു. മൂന്ന് ദിവസം മരുന്ന് ഉപയോഗിച്ചു. ഇതിന് പിന്നാലെ കുട്ടിയുടെ ആരോഗ്യനില മെച്ചപ്പെട്ടു. എന്നാല്‍ മരുന്ന് ഉപയോഗിച്ച് പതിനെട്ട് മണിക്കൂറിന് ശേഷം കുട്ടിയുടെ കണ്ണിന് നിറ വ്യത്യാസം അനുഭവപ്പെടുകയായിരുന്നു. തുടര്‍ന്ന് കുട്ടിയുമായി മാതാപിതാക്കള്‍ വീണ്ടും ആശുപത്രിയിലെത്തി. ഡോക്ടറുടെ നിര്‍ദേശപ്രകാരം കുട്ടിക്ക് ഫാവിപിരവിയര്‍ നല്‍കുന്നത് നിര്‍ത്തി. അഞ്ച് ദിവസത്തിന് ശേഷം കുട്ടിയുടെ കണ്ണിന്റെ നിറം തവിട്ട് നിറത്തിലേക്ക് മടങ്ങിയെത്തുകയായിരുന്നു. കുട്ടിയുടെ മറ്റ് ശരീരഭാഗങ്ങള്‍ക്ക് നിറവ്യത്യാസം സംഭവിച്ചിട്ടില്ല എന്ന കാര്യവും മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ALSO READ:പതിവ് തെറ്റിക്കാതെ ഇത്തവണയും രാത്രിയില്‍ ആരാധകരെ കാണാന്‍ മമ്മൂട്ടിയെത്തി, ഒപ്പം ദുല്‍ഖറും

2021 ല്‍ ഇന്ത്യയിലും സമാനരീതിയിലുള്ള സംഭവം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 20 വയസുകാരനായ യുവാവിന് ഫാവിപിരവിയര്‍ ചികിത്സ തുടങ്ങി രണ്ടാം ദിവസം ഇരുണ്ട തവിട്ട് കണ്ണുകള്‍ നീല നിറമായി മാറുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News